സി.പി.എമ്മിനു  മുന്നില്‍ ചമ്പല്‍ക്കൊള്ളക്കാര്‍ പോലും എത്ര നിസ്സാരക്കാർ എന്ന് കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ . ഇടതു സര്‍ക്കാരിന്റെ കഴിഞ്ഞ നാലുവര്‍ഷത്തെ ഭരണം ദുരിതകാലമായിരുന്നു. സമസ്ത മേഖലയിലും സംസ്ഥാന സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു. അനുദിനം അഴിമതിയുടെ ഞെട്ടിക്കുന്ന കഥകളാണ് പുറത്ത് വരുന്നത്.

അഴിമതിയുടെ പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണ്. സ്വജനപക്ഷപാതം അതിന്റെ പാരമ്യത്തിലെത്തി. ഇഷ്ടക്കാര്‍ക്കും പാര്‍ട്ടിക്കാര്‍ക്കും ബന്ധുക്കള്‍ക്കും പാര്‍ശ്വവര്‍ത്തികള്‍ക്കും മാനദണ്ഡങ്ങളും ചട്ടങ്ങളും കാറ്റില്‍പ്പറത്തി പിന്‍വാതില്‍ വഴി ഉദ്യോഗനിയമനം നല്‍കുന്നു. ചെറുപ്പക്കാരുടെ ഒരു സര്‍ക്കാര്‍ ജോലിയെന്ന സ്വപ്‌നം നിഷേധിച്ചു.

ഗുഡ് വിന്‍ നിക്ഷേപത്തട്ടിപ്പിലെ പ്രതികളുമായുള്ള സി.പി.എം നേതാക്കളുടേയും മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും സ്പീക്കറിന്റേയും പങ്കിനെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണം. ക്വിറ്റ് ഇന്ത്യ സമരദിനം അടുത്തുവരുന്ന നാളില്‍ സി.പി.എമ്മിനോട് പറയാനുള്ളത് ക്വിറ്റ് കേരളയെന്നാണ്.