ഗ്വാഹാട്ടി: ബൈറൺ സിങ് നേത്യത്വം കൊടുക്കുന്ന ബി ജെ പിയുടെ കൂട്ടുകക്ഷി ഭരണം തിങ്കളാഴ്ച ശബ്ദവോട്ടൊടെ ഭൂരിപക്ഷം തെളിയിച്ചിരുന്നു .ഇരുപത്തിനാലു കോൺഗ്രസ് എം എൽ എ മാരിൽ വിശ്വാസവോട്ടെടുപ്പിൽ നിന്നും വിട്ടു നിന്ന എട്ടുപേർ കോൺഗ്രസ് നൽകിയ വിപ്പ് ലംഘിച്ചതോടെയാണ് സർക്കാർ രക്ഷപ്പെട്ടത് .
എട്ടിൽ ആറുപേർ നിയമസഭാംഗത്വം രാജി വച്ചിട്ടുണ്ട് .ബാക്കിയുള്ള രണ്ടു പേരും രാജി വയ്ക്കും എന്നാണറിയുന്നത് .
സർക്കാരിനനുകൂലമായി വിശ്വാസവോട്ടെടുപ്പിൽ നിലകൊണ്ട രണ്ടു എം എൽ എ മാർക്ക് കോൺഗ്രസ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട് .കൂടുതൽ നടപടികൾ ഹൈകമാൻഡുമായി ആലോചിച്ചു തീരുമാനിക്കും എന്നാണ് കോൺഗ്രസ് നേതൃത്വം പറയുന്നത് . നിയമസഭയിൽ വിശ്വാസവോട്ടെടുപ്പു ദിവസം തത്സമയ സംപ്രേക്ഷണം നിഷേധിച്ച സ്പീക്കറുടെ നടപടിയെയും കോൺഗ്രസ് വിമർശിക്കുന്നു . വിപ്പ് നൽകി കഴിഞ്ഞ ശേഷം എന്തടിസ്ഥാനത്തിൽ എം എൽ എ മാരുടെ രാജി സ്പീക്കർ സ്വീകരിച്ചു എന്നും കോൺഗ്രസ് ചോദിക്കുന്നു .