ലൈഫ്മിഷൻ പദ്ധതിയിലെ ക്രമക്കേട്,കമ്മീഷൻ അഥവാ അഴിമതി എന്നിവയ്ക്കെതിരെ കോൺഗ്രസ്സ് നേതാവ് വി ഡി സതീശൻ എംഎല്‍എ.
വടക്കാഞ്ചേരി നഗരസഭയുടെ സ്ഥലത്ത് ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയം നിർമ്മിക്കുമ്പോൾ യു എ ഇ യിലെ റെഡ് ക്രസന്റ് നൽകിയ 20 കോടി രൂപയിൽ ഒരു കോടി കൈക്കൂലിയായി പോയത് എങ്ങിനെ എന്ന് വി ഡി ചോദിക്കുന്നു.
- റെഡ് ക്രസന്റ് മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയല്ലേ ധാരണാപത്രം ഒപ്പിട്ടത്?
- ലൈഫ്മിഷൻ എംപാനൽ ചെയ്യാത്ത യൂണിടാക് എന്ന കമ്പനിക്ക് ആരാണ് ഫ്ലാറ്റ് നിർമ്മിക്കാൻ പ്ലാൻ നൽകിയത്?
- കേരള സർക്കാർ , ലൈഫ് മിഷൻ, നഗരസഭ ഇവരെല്ലാം ചേർന്ന് തീരുമാനിക്കേണ്ട ഒരു നിർമാണ പ്രവർത്തനം ഒരു കോടി രൂപ കൈക്കൂലി കൊടുത്ത് എങ്ങിനെയാണ് ഒരു വിദേശ സ്ഥാപനം കേരളത്തിൽ നടത്തുന്നത്?