ഇടതുപക്ഷം അവരുടെ അഭിമാനപദ്ധതിയായി കൊട്ടിഘോഷിച്ചിരുന്ന ലൈഫ് പദ്ധതിയിലെ ക്രമക്കേടുകൾ അവരെത്തന്നെ തിരിഞ്ഞ് കൊത്തുമ്പോൾ എന്തു ചെയ്യണമെന്നറിയാതെ വട്ടംകറങ്ങുകയാണ് എൽ ഡി എഫ്.

വടക്കാഞ്ചേരിയിലെ ലൈഫ്പദ്ധതിയിൽ പെട്ട ഫ്ലാറ്റ് സമുച്ഛയത്തിലെ വിദേശനിക്ഷേപവും നേരായവഴിയിലല്ല.

ലൈഫ് ക്രമക്കേടിനെ കുറിച്ച് കോൺഗ്രസ്സ് നേതാവ് വി ഡി സതീശൻ ആക്ഷേപമുന്നയിച്ചിട്ടും സർക്കാരിന് ശരിയായ മറുപടികളില്ല.

സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ലൈഫ് മിഷനും, യു എ ഇ യിലെ റെഡ് ക്രസന്റും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചതിന്റെ അടിസ്ഥാനത്തിലാണ് വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് നിർമ്മാണം ആരംഭിച്ചത്. എന്നിട്ടും യു എ ഇ സ്ഥാപനം തന്ന 20 കോടി രൂപയിൽ നിന്ന് സ്വർണ്ണക്കള്ളക്കടത്ത് കേസിലെ പ്രതി ഒരു കോടി രൂപ കൈക്കൂലി വാങ്ങിച്ചെന്ന് പറഞ്ഞിട്ടും ഈ സർക്കാരിന് ഒരു കാര്യവുമില്ലെന്നും, ഒരു പങ്കുമില്ലെന്നും പറയുന്നവരുടെ തൊലിക്കട്ടി അപാരം തന്നെ!!എന്നാണ് വി ഡി സതീശന്റെ വിമർശനം .ഇനി ലൈഫ് മിഷൻ ഞങ്ങളുടേതല്ലെന്ന് സർക്കാർ പറയുമോ ? ഈ കീറിയ ബോർഡ് പോലെയാണ് ഈ സർക്കാരിന്റെ കാര്യം !!!