സർക്കാരിന് ഊരാക്കുടുക്കായി തുടർച്ചയായി വിവാദങ്ങൾ ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് ഉണ്ടായിക്കൊണ്ടിരിക്കുന്നു .തിരുവനന്തപുരത്തെ സ്വർണക്കടത്തു കേസിലെ മുഖ്യ പ്രതി സ്വപ്നയും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്ന എം ശിവശങ്കരനും തന്നെയാണ് ഇപ്പോഴും സർക്കാരിന് തലവേദന സൃഷ്ടിക്കുന്നത് . പദ്ധതിയെ സംബന്ധിച്ച സർക്കാരിന്റെ അവകാശവാദം പൊളിയുന്നു .
യു എ ഇ യിലെ റെഡ്‌ക്രെസന്റ് ഫണ്ട് ചെയ്യുന്ന കമ്പനിയാണ് യൂണിടാക്. കേരളാ സർക്കാരിന് റെഡ് ക്രെസെന്റുമായി മാത്രമേ ബന്ധമുള്ളൂ യൂണിടാക്കുമായി യാതൊരു ബന്ധവുമില്ല എന്നാണു മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചത് .
മുഖ്യമന്ത്രിയുടെ അവകാശവാദങ്ങൾ ഇങ്ങനെയൊക്കെ ഇരിക്കെ പുറത്തു വരുന്ന രേഖകൾ പറയുന്ന കഥ വേറെയാണ് .
ലൈഫ് മിഷൻ സി ഇ ഒ റെഡ് ക്രെസെന്റിന് അയച്ച കത്ത് പുറത്തായി.
വടക്കാഞ്ചേരി ഫ്ലാറ്റ് സമുച്ചയത്തിന്റെ കാര്യത്തിൽ യൂണിടക്കുമായി ചേർന്ന് മുന്നോട്ടു പോകാൻ കത്തിൽ അനുമതി. കത്തിന്റെ പകർപ്പ് യൂണിടാക്കിനും നൽകിയിട്ടുണ്ട് .യൂണിറ്റാക്കിന്റെ രൂപരേഖയിൽ സംതൃപ്തിയാണെന്നും കത്തിൽ പറയുന്നുണ്ട് . എല്ലാ അനുമതിയും വാങ്ങി നൽകാമെന്നും ഉള്ള വാഗ്ദാനം കത്തിലുണ്ട് .
എല്ലാം സുതാര്യമെന്നു സർക്കാർ അവകാശപ്പെടുമ്പോഴും വിവാദങ്ങൾ സംബന്ധിച്ച മിനുട്സ് അന്വേഷണഉദ്യോഗസ്ഥർക്കു നൽകാതെ ഒളിച്ചു കളിക്കുകയാണ് സർക്കാർ .
ഒരു വിവാദങ്ങളും പാവങ്ങൾക്ക് വീട് നൽകുന്ന നടപടിയെ ബാധിക്കില്ല .ഏതു ശക്തി വിചാരിച്ചാലും ഇതിൽ നിന്നും സർക്കാരിനെ പിറകോട്ടു കൊണ്ടുപോകാൻ ആകില്ല എന്നും മുഖ്യമന്ത്രി പ്രതികരിച്ചു .