സർക്കാരിനെക്കാൾ ഇവിടത്തെ ജനത്തിന് വിശ്വാസം അദാനിയിൽ. പ്രധാനമന്ത്രിയുടെ സ്വന്തം വ്യവസായിക്ക് തിരുവനന്തപുര (വിമാന സർവ്വീസ് ഉപയോഗിക്കുന്ന) വാസികളുടെ വൻ പിന്തുണ.സർക്കാർ സ്ഥാപനം കോർപ്പറേറ്റ് ഭീമന്മാരുടെ കൈകളിൽ എത്തുന്നതിൽ കട്ട സപ്പോർട്ട്.

പൗരൻമാർ ജാഗ്രതൈ..മുതലാളിമാർക്ക്  ടെക്ക്നിക്ക് പിടികിട്ടി.


ഒരു സർക്കാർ മെഡക്കൽ കോളേജ് എങ്ങനെ കുത്തക മുതലാളിയുടെ കൈകളിലെത്തിക്കാം എന്ന് നോക്കാം .
സറ്റേജ് ഒന്ന്
ഡോക്ടർമാർ,മറ്റു സ്റ്റാഫുകൾ എന്നവരുടെ പ്രവർത്തനം മോശമാക്കുക.(മോശമാക്കിക്കുക ).
ലാബും അതുപോലെ ഉള്ള അനുബന്ധ സ്ഥാപനങ്ങളുടെ നിലവാരം മോശമാക്കുക. സമയത്ത് ഒന്നും കൊടുക്കാതിരിക്കുക.
യന്ത്രങ്ങളെല്ലാം പതിവായി കേടാക്കുക.
സ്റ്റേജ് രണ്ട്
വൈദ്യുതി ജല ലഭ്യത പരമാവധി കുറയ്ക്കുക.
വൃത്തിയില്ലായ്മ ഉറപ്പുവരുത്തുക.
പൊതുജനവുമായി ഇടപടേണ്ട സറ്റാഫുകളെ കൊണ്ട് ജനത്തെ പരമാവധി വെറുപ്പിക്കുക.
സറ്റേജ് മൂന്ന്
ഇതിനോടകം ജനം പാകപ്പെട്ടു കഴിഞ്ഞിരിക്കും. സർക്കാരിന് മെച്ചപ്പെട്ട സേവനങ്ങൾ ജനത്തിന് നൽകാനായി സ്വകാര്യ കമ്പനികളുടെ പങ്കാളിത്തമോ മുഴുവൻ ഇടപെടലോ പലരീതിയിൽ കൊണ്ടുവരാം.(മുതലാളിയും രാഷ്ട്രീയക്കാരും തമ്മിലുള്ള അന്തർധാര ലൈവാണല്ലോ)
സറ്റേജ് നാല്
ജനത്തിന് മുട്ടൻ സന്തോഷം. മെഡിക്കൽ കോളേജ് ദുരവസ്ഥയ്ക്ക് പരിഹാരമുണ്ടാകുന്നു. മുതലാളി മിടുക്കനാണ് എന്തായാലും അടിപൊളിയായി ആശുപത്രി നടത്തും ജനത്തിനത് ഉറപ്പാണ്.
സറ്റേജ് അഞ്ച്
സംഭവം മുതലാളിയുടെ കൈകളിലെത്തി. മുതലാളി, രാഷ്ട്രീയക്കാർ എന്നിവർ മാത്രമല്ല സർവ്വോപരി ജനവും ഹാപ്പി.

[സർക്കാരിന്റെ മെച്ചപ്പെട്ട പ്രവർത്തനത്തിനും നടത്തിപ്പിനും വേണ്ടി വേണം ജനങ്ങൾ അണിനിരക്കാൻ.അത് ജനത്തിന്റെ അവകാശവുമാണ് . ജനങ്ങളുടെ നികുതിപ്പണമുപയോഗിച്ചു പടുത്തുയർത്തിയ നമ്മുടെ അഭിമാനസ്ഥാപനങ്ങൾ കോർപ്പറേറ്റുകളുടെ കൈകളിലേക്കെത്തുന്നതിൽ സന്തോഷിക്കാനും അഭിമാനിക്കാനും പ്രതീക്ഷവയ്ക്കാനും ഒന്നുമില്ല എന്നതാണ് സത്യം.]