ശ്രീനഗര്‍: കശ്മീരില്‍ ഏറ്റുമുട്ടലില്‍ ജയ്ഷെ ഇ മുഹമ്മദ് നേതാവ് മൗലാന മസൂദ് അസറിന്റെ അനന്തരവനടക്കം മൂന്ന് ഭീകരരെ സൈന്യം വധിച്ചു. സംഘര്‍ഷത്തില്‍ ഒരു ജവാന്‍ വീരമൃത്യു വരിച്ചു. പുല്‍വാമ ജില്ലയിലാണ് സംഭവം. ഇന്നലെ രാത്രിയോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.

തീവ്രവാദ സാന്നിദ്ധ്യത്തെക്കുറിച്ച് സൂചന ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാസേന നടത്തിയ തെരച്ചിലിനൊടുവില്‍ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് മണിക്കൂറുകളോളം നീണ്ട ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെയും സൈന്യം കൊലപ്പെടുത്തി. ഒരു സൈനികന് ജീവന്‍ നഷ്ടപ്പെട്ടതായി സേന അറിയിച്ചു.