ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും ഇലക്ഷന്‍ അടുത്ത സാഹചര്യത്തില്‍ ജനപങ്കാളിത്തം കൂട്ടാന്‍ ഫേസ്ബുക്ക് ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ഫേസ്ബുക്ക് അധികാരികള്‍ ഇവിടങ്ങളിലെ ചീഫ് ഇലക്ഷന്‍ ഓഫീസര്‍മാരുമായി ബന്ധപ്പെട്ടുകഴിഞ്ഞു.

ഇലക്ഷന്‍ നടക്കുന്ന നവംബര്‍ 9, ഡിസംബര്‍ 9, ഡിസംബര്‍ 14 തീയതികളില്‍ ഗുജറാത്തിലെയും ഹിമാചല്‍ പ്രദേശിലെയും ഫേസ്ബുക്ക് ഉപഭോക്താക്കള്‍ക്ക് ന്യൂസ് ഫീഡില്‍ ഇലക്ഷന്‍ റിമൈന്‍ഡര്‍ സംവിധാനം കാണിക്കാനും അതുവഴി എല്ലാവരേയും പോളിങ്ങ് ബൂത്തിലേക്ക് കൊണ്ടുവരാനുമാണ് ലക്ഷമിടുന്നത്.

ജനങ്ങളില്‍ ഫേസ്ബുക്കിന്റെ സ്വാധീനം വളരെ വലുതാണ്. ഈ സ്വാധീനമുപയോഗിച്ച് ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം നടത്താന്‍ സാധിക്കുമെന്നും അത് ഉത്തരവാദിത്വമാണ് എന്നാണ് ഫേസ്ബുക്ക് ഇന്ത്യയുടെ വക്താവ് നിതിന്‍ സലൂജ പറയുന്നത്.