അവിശ്വാസപ്രമേയത്തിന്റെ ചൂടാറും മുൻപ് ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ നടന്ന തീപിടിത്തം കടുത്ത പ്രതിഷേധങ്ങൾക്കു വിഷയമായിരിക്കുകയാണ് .സെക്രെട്ടറിയറ്റ് പരിസരത്തു നിരവധി സംഘടനകളുടെ പ്രതിഷേധം ഉണ്ടായി .കെ എസ് യു ,യൂത്ത് കോൺഗ്രസ്സ് ,ബിജെപി ,എസ് ഡി പി ഐ സംഘടനകൾ സമരം നടത്തി .ജലപ്പീരങ്കിയും കണ്ണീർ വാതക ഷെല്ലുകളും നിരവധി തവണ പോലീസ് ഉപയോഗിച്ചു .കലാപം അഴിച്ചു വിടാൻ ആസൂത്രിതമായ ശ്രമമുണ്ടായി എന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു . കണ്ണൂരിൽ പോലീസുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഉന്തും തള്ളും പിന്നെ ചെറിയ രീതിയിൽ ലാത്തി വീശൽ വരെ കാര്യങ്ങളെത്തി .മിക്കയിടങ്ങളിലും സംഘർഷമുണ്ടായി .
തീപിടിത്തത്തിനു കാരണം ഷോർട്ട് സർക്യൂട്ട് എന്നാണ് ഉദ്യോഗസ്ഥഭാഷ്യം .പ്രധാന ഫയലുകൾ നശിച്ചിട്ടില്ല എന്നും ഗസ്റ്റ് ഹൗസ് ബുക്കിംഗ് സംബന്ധിച്ച ഫയലുകളാണ് നശിച്ചതെന്നാണ് അഡിഷണൽ സെക്രട്ടറി പറഞ്ഞത് .