ഓണം കഴിയുന്നതോടെ അയ്യായിരത്തിലേറെ കോവിഡ് രോഗബാധിതർ പ്രതിദിനമുണ്ടാകും എന്ന് ആരോഗ്യ ,ദുരന്ത നിവാരണ വകുപ്പുകൾ മുന്നറിയിപ്പുനൽകുന്നു .ഒരുപക്ഷെ അതിലേറെ കേസുകൾ പ്രതിദിനമുണ്ടായാലും അതിശയിക്കാനില്ല .ഓണം സംബന്ധിച്ച് നടപ്പിലാക്കിയ ഇളവുകളും കോവിഡ് പരിശോധന കുറഞ്ഞതുമാണ് വരാനിരിക്കുന്ന വർദ്ധനവിന് അടിസ്ഥാനം .രോഗബാധിതരെ തുടക്കത്തിൽ തന്നെ തിരിച്ചറിയണമെങ്കിൽ ടെസ്റ്റുകളുടെ എണ്ണം വർദ്ധിപ്പിക്കണം .ടെസ്റ്റുകളുടെ എണ്ണം പ്രതിദിനം അൻപതിനായിരമായി വർദ്ധിപ്പിക്കും എന്ന് മുഖ്യമന്ത്രി പറഞ്ഞു . സെപ്റ്റംബർ അവസാനിക്കുന്നതോടെ വലിയ വർദ്ധനവാണ് രോഗികളുടെ എണ്ണത്തിൽ പ്രതീക്ഷിക്കുന്നത് .കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി നിയമിക്കപ്പെട്ട ജൂനിയർ ഡോക്ടർമാർ കൂട്ട രാജി സമർപ്പിച്ചു .ശമ്പളം വൈകുന്നതുമായി ബന്ധപ്പെട്ട അസ്വസ്ഥതകളാണ് രാജി തീരുമാനത്തിന് പിന്നിൽ .

രാജ്യത്താകമാനം ഉള്ള കണക്കെടുത്താൽ ഏറ്റവുമധികം റെക്കാഡ് പ്രതിദിന വർദ്ധനവാണ് ഉണ്ടായിരിക്കുന്നത് .ഇന്നലെ മാത്രം മരിച്ചത് 1043 പേർ.ആകെ രോഗികളുടെ എണ്ണം മുപ്പത്തിയെട്ടു ലക്ഷം കടന്നു .ലോകത്തെ തന്നെ ഏറ്റവുമധികം പ്രതിദിന വർദ്ധനവ് . ഇരുപത്തിനാലുമണിക്കൂറിനുള്ളിൽ എൺപതിനായിരത്തിലേറെ രോഗികൾ. ഉണ്ടായി .ഇതിനോടകം കോവിഡ് ബാധിച്ചു രാജ്യത്ത് മരിച്ചവരുടെ എണ്ണം 67 ,361 .