ന്യൂഡല്‍ഹി: അടുത്തിടെയ ഇന്ധനവിലയിലുണ്ടായ ഗണ്യമായ വർധനവിനെ തുടർന്ന് വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തിയേക്കുമെന്ന് സൂചന. നിലവിലുള്ള യാത്രാ നിരക്ക് 15 ശതമാനം വരെ വർധിപ്പിക്കാനാണ് വിമാന കമ്പനികളുടെ നീക്കം. എന്നാല്‍ നിരക്ക് വര്‍ധന സംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിക്കാന്‍ വിമാന കമ്പനികള്‍ തയാറായിട്ടില്ല.
ആഗസ്റ്റിന് ശേഷം മൂന്ന് തവമണയാണ് വിമാന ഇന്ധനവില വർധിപ്പിച്ചത്. ഏറ്റവുമൊടുവിൽ ഇക്കഴിഞ്ഞ ഞായറാഴ്ച 6 ശതമാനം വര്‍ധനയാണ് ഇന്ധനത്തിന്റെ വിലയിൽ ഏര്‍പ്പെടുത്തിയത്. ഈയൊരു പശ്ചാത്തലത്തില്‍ നിരക്ക് വര്‍ധന നടപ്പിലാക്കാതെ പിടിച്ചുനിൽക്കാനും വിമാന കമ്പനികള്‍ക്ക് കഴിയില്ല. നിരക്കു വര്‍ധന സംബന്ധിച്ച് ദിവസങ്ങള്‍ക്കകം തന്നെ തീരുമാനമെടുക്കും എന്നാണ് കമ്പനികള്‍ അറിയിച്ചിരിക്കുന്ന്.