വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ കോൺഗ്രസ് ജില്ലാ തല നേതാക്കൾക്ക് പങ്കുണ്ടെന്നു ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം .അറസ്റ്റിലായ പ്രതികളെ ഇതുവരെ സംഘടനയിൽ നിന്നും പുറത്താക്കിയിട്ടില്ല എന്നത് കോൺഗ്രസിന്റെ പങ്കാണ് വ്യക്തമാക്കുന്നത് എന്ന് റഹീം ആരോപിച്ചു .കോൺഗ്രസ് നേതൃത്വം ആസൂത്രണം ചെയ്ത കൊലപാതകമാണ് വെഞ്ഞാറമൂട്ടിലേത്.ഇപ്പോൾ അറസ്റ്റിലായിരിക്കുന്ന ഉണ്ണി ഐ എൻ ടി യു സി മണ്ഡലം ഭാരവാഹിയാണ് .കൊലയാളികളെ കോൺഗ്രസ് സംരക്ഷിക്കുന്നു .അതുകൂടാതെ കൊല്ലപ്പെട്ടവരെയും അവരുടെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നു എന്നും റഹീം ആരോപിച്ചു .