തിരുവനന്തപുരത്തു ഇരട്ട കൊലപാതകം നടന്ന വെഞ്ഞാറമൂട് വച്ച് കോൺഗ്രസ് എം പി രമ്യാ ഹരിദാസിനെ സി പി എം പ്രവർത്തകർ തടഞ്ഞു .വാഹനത്തിൽ അടുക്കുകയും വൈപ്പറിൽ കരിങ്കൊടി കെട്ടി. ചങ്ങനാശ്ശേരി പെരുന്നയിൽ പോകുന്ന വഴി വെഞ്ഞാറമൂട്ടിലെത്തിയപ്പോളാണ് എം പി യെ തടഞ്ഞത് .സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് .അഖിലെന്ന യുവാവിനെയാണ് വെഞ്ഞാറമൂട് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.എസ് എഫ് ഐ ഏരിയ സെക്രട്ടറി ആണ് കസ്റ്റഡിയിലായ അഖിൽ .
ഒരു സ്ത്രീ എന്ന പരിഗണന പോലും നൽകാതെ തന്നെ അധിക്ഷേപിക്കുകയും .ഒരു കോൺഗ്രസ്സുകാരനും ഇതുവഴി പോകണ്ട എന്ന് ആക്രോശിക്കുകയും ചെയ്തു എന്ന് രമ്യ വാർത്താമാധ്യമങ്ങളോട് പറഞ്ഞു .വാഹനത്തിൽ ഡ്രൈവർ സീറ്റിനടുത്തിരുന്ന രമ്യ ഇരുന്ന സ്ഥലത്തെ ഗ്ലാസിൽ കൈകൊണ്ടടിക്കുകയും ചെയ്തു എന്നും എം പി ആരോപിച്ചു .