തിരുവനന്തപുരം: കേരളത്തിലെ മുസ്‌ലിം ലീഗ് തിരഞ്ഞെടുപ്പ് പ്രചാരണവും അതിന്റെ പ്രവർത്തനങ്ങളും ഏകോപനവും കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ തന്നെയാകും .കുഞ്ഞാലിക്കുട്ടിയുടെ സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചു വരവ് ലീഗ് സംസ്ഥാന നേതൃത്വം അംഗീകരിച്ചു .അടിയന്തിരമായി ചേർന്ന മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതിയാണ് കുഞ്ഞാലിക്കുട്ടിയെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളുടെ നേതൃത്വം കുഞ്ഞാലിക്കുട്ടിയെ ഏൽപ്പിച്ചത് .
കേരളത്തിൽ ലീഗ് നേതൃത്വത്തിൽ അനിവാര്യമാണ് കുഞ്ഞാലിക്കുട്ടി എന്ന് ഇ ടി മുഹമ്മദ് ബഷീർ പറഞ്ഞു .നിലവിൽ മലപ്പുറം ലോക് സഭാംഗമാണ് കുഞ്ഞാലിക്കുട്ടി .
കേരളരാഷ്ട്രീയത്തിൽ കുഞ്ഞാലിക്കുട്ടി കൂടുതൽ സജീവമാകുന്നത് യു ഡി എഫിന് നേട്ടമാകും .കുഞ്ഞാലിക്കുട്ടിയുടെ പ്രവർത്തനപരിചയം തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഒഴിച്ചുകൂടാനാകാത്തതാണ് എന്ന് കുറച്ചുകാലമായി ലീഗ് നേതാക്കൾ അഭിപ്രായം പങ്കുവച്ചിരുന്നു .കേരളം കോൺഗ്രസിലെ ജോസ് , ജോസഫ് വിഭാഗങ്ങളുടെ തർക്കം പരിഹരിക്കാൻ ചർച്ചകൾക്ക് മുൻകയ്യെടുത്തതും കുഞ്ഞാലിക്കുട്ടിയാണ് .
ചാവറയിലും കുട്ടനാട്ടിലും ഉപതിരഞ്ഞെടുപ്പ് വരുന്നത് കേരളം രാഷ്ട്രീയത്തെ ചൂടുപിടിപ്പിക്കും, അതിനിടയിലേക്കാണ് കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചു വരവ് .