ശനിയാഴ്ച രാത്രിയിൽ കൊവിഡ് കെയർ സെന്ററിൽ നിന്ന് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് കൊണ്ടുപോയ യുവതിയെ ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ചു. പുറത്ത് പറയരുത് എന്ന് ഭീഷണിയും.
ആംബുലൻസിൽ രണ്ട് യുവതികൾ ഉണ്ടായിരുന്നു. ഒരാളെ കോഴഞ്ചേരി ആശുപത്രിയിൽ ഇറക്കിവിട്ട ശേഷമാണ് ആറന്മുള വിമാനത്താവളത്തിനായി ഏറ്റെടുത്ത പ്രദേശത്തെ ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് യുവതിയെ ഡ്രൈവർ പീഡിപ്പിച്ചത്.
തനിക്ക് നേരിട്ട ദുരവസ്ഥ പുറത്ത് പറഞ്ഞ പെൺകുട്ടിയുടെ ധൈര്യമാണ് ഒരു ക്രിമിനലിനെ അറസ്റ്റ് ചെയ്യാൻ ഇടയാക്കിയത്.
കോവിഡിന്റെ ഭീകരതയിൽ പീഡനം നടന്നു എന്നത് ഞെട്ടിക്കുന്ന വാർത്തയാണ്. ആരോഗ്യപ്രവർത്തകരോ പോലീസ് സംവിധാനമോ എന്തെങ്കിലും തരത്തിലുള്ള സുരക്ഷ കൈക്കൊള്ളാതെ എങ്ങനെയാണ് ഈ സ്ത്രീയെ ഒറ്റയ്ക്ക് ആംബുലൻസിൽ അയച്ചത്. രോഗിക്കൊപ്പം ആരോഗ്യപ്രവർത്തകരെ അയയ്ക്കാത്തതു ഗുരുതര വീഴ്ചയാണ് എന്ന് കോൺഗ്രസ്സും ബി ജെ പിയും ആരോപിച്ചു .
ഇരുപത്തൊൻപതു വയസ്സുള്ള പ്രതി നൗഫൽ നേരത്തെ കൊലക്കേസിൽ പ്രതിയായിരുന്നു .ഇത്തരത്തിൽ ക്രിമിനൽ പശ്ചാത്തലത്തിലുള്ള ഒരാൾഎങ്ങനെ ജോലി കിട്ടി എന്നന്വേഷിക്കണം എന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു .
ആംബുലൻസ് ഡ്രൈവർ ആയ നൗഫൽ എന്ന പ്രതി കൊലക്കേസ് പ്രതി ആയിരുന്നു, എന്ന് അറിഞ്ഞിട്ട് കൂടിയാണ് അയാൾക്ക് ജോലി കൊടുത്തതെങ്കിൽ ക്രിമിനലുകകളെ വളർത്തുന്ന സർക്കാരിന് ഇത് സ്വാഭാവികമായ ഒരു പ്രവൃത്തി മാത്രമാണ്. നൗഫലിനെ 108 ആംബുലൻസ് ഡ്രൈവർ ജോലിയിൽ നിന്നും പിരിച്ചുവിട്ടു എന്നാരോഗ്യാന്ത്രി പറയുന്നു .കുറ്റം ചെയ്താൽ സംരക്ഷിക്കില്ല ,നടപടിയെടുക്കും എന്ന് പറയുന്ന ആരോഗ്യമന്ത്രി കെ കെ ശൈലജയോട് കുറ്റകൃത്യം നടക്കാതെ തടയുന്നതും ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ് എന്നോർമിപ്പിക്കുന്നു.