ഇന്ത്യ -ചൈന സംഘർഷ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ പ്രതികരണവുമായി എത്തിയിരിക്കുകയാണ് രാഹുൽ ഗാന്ധി .ചൈനയുമായുള്ള സംഘർഷത്തിൽ നഷ്ടപ്പെട്ട ഭൂമി എപ്പോൾ തിരിച്ചു പിടിക്കുമെന്നു കേന്ദ്ര സർക്കാരിനോട് രാഹുൽ ഗാന്ധി ചോദിക്കുന്നു .നഷ്ടപ്പെട്ട ഭൂമി തിരിച്ചുപിടിക്കണമെന്ന ആവശ്യവും രാഹുൽ ഉയർത്തി .“അതോ ദൈവം ചെയ്തത് എന്ന് കരുതി വിട്ടു കളയുമോ?” എന്ന പരിഹാസവും അദ്ദേഹം തൊടുത്തു .
അതിർത്തി സംഘർഷം ചട്ടം 193 പ്രകാരം ലോക്സഭയിൽ വിഷയം ചർച്ച ചെയ്‌തേക്കും. വോട്ടെടുപ്പ് ഉണ്ടാകാനിടയില്ല .ചർച്ചയ്ക്കു സർക്കാർ മറുപടി നൽകും . പ്രതിരോധ മന്ത്രി അടിയന്തിര യോഗം വിളിച്ചിട്ടുണ്ട് .സൈനിക മേധാവികളും സംയുക്ത സൈനിക മേധാവിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും യോഗത്തിൽ പങ്കെടുക്കും .
ചൈനയുമായുള്ള സംഘർഷത്തിൽ നഷ്ടപ്പെട്ട ഭൂമി തിരിച്ചു പിടിക്കണം -രാഹുൽ ഗാന്ധി.
വിഷയത്തിൽ കേന്ദ്ര സർക്കാർ നടപടികൾ സുതാര്യമല്ല എന്ന പരാതി വിവിധ കോണുകളിൽ നിന്നും ഉയർന്നിട്ടുണ്ട് .ലോക്സഭയിൽ നടക്കാനിരിക്കുന്ന ചർച്ചയിൽ സർക്കാരിന്റെ മറുപടിയെന്തായിരിക്കും എന്നുറ്റുനോക്കുകയാണ് രാജ്യം .