അതീവ രഹസ്യമായി സ്വകാര്യ വാഹനത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരായ വിവരം മറച്ചു പിടിച്ച ജലീലിന് ഇപ്പോൾ കള്ളം പൊളിഞ്ഞതോടെ വീട്ടിൽ നിന്നും പുറത്തിറങ്ങാനാകാത്ത അവസ്ഥയാണ് .ചോദ്യം ചെയ്യൽ മന്ത്രി ഇതുവരെ പരസ്യമായി സമ്മതിച്ചിട്ടില്ല .കൊച്ചിയിലെ മുല്ലശ്ശേരി വെസ്റ്റ് കനാൽ റോഡിലുള്ള ഇ ഡി ഓഫീസിൽ വിളിച്ചുവരുത്തിയാണ് മന്ത്രി ജലീലിനെ ചോദ്യം ചെയ്തത് .പ്രാഥമിക വിവരം ജലീലിൽ നിന്നും തിരക്കിയ ശേഷം വിട്ടയച്ചിരിക്കുകയാണ് .വിശദമായ ചോദ്യം ചെയ്യൽ ഉടൻ തന്നെ ഉണ്ടാകും എന്നാണു ഇ ഡിയിൽ നിന്നും ലഭ്യമാകുന്ന വിവരം .
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യൽ കഴിഞ്ഞതോടെ ഇനി പിടിച്ചു നിൽക്കാൻ കഴിയാത്ത അവസ്ഥയാണ് ജലീലിന് അദ്ദേഹത്തെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും ഇനി ജലീൽ ബാധ്യതയാകും .
മന്ത്രി കെ ടി ജലീലിനെതിരെ പ്രക്ഷോഭങ്ങൾ കണക്കുകയാണ് .
അല്പമെങ്കിലും മര്യാദയുണ്ടെങ്കിൽ ജലീൽ രാജിവയ്ക്കണമെന്ന് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി കെ പി എ മജീദ് ആവശ്യപ്പെട്ടു
ജലീലിനെ മുഖ്യമന്ത്രിക്ക് ഭയമാണ് എന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പിൽ എം എൽ എ .അതുകൊണ്ടാണ് ജലീലിനെതിരെ നടപടിക്ക് മുഖ്യമന്ത്രി മടിക്കുന്നത് എന്നും ഷാഫി പരിഹസിച്ചു . ജലീലിനെതിരെ വ്യാപക പ്രതിഷേധ പരിപാടികളാണ് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും യൂത്ത് കോൺഗ്രസ് നടത്തുന്നത് .
സ്വർണക്കടത്തു കേസിലാണ് മന്ത്രി കെ ടി ജലീലിനെ ചോദ്യം ചെയ്തത് എന്ന് ബി ജെ പി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ ആരോപിച്ചു .ബി ജെ പിയുടെയും യുവമോർച്ചയുടെയും നേതൃത്വത്തിൽ നിരവധി മാർച്ചുകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നു .
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിന് വിധേയനാകേണ്ടി വന്ന മന്ത്രി കെ ടി ജലീൽ കേരളത്തിന് അപമാനമാണ് എന്ന് മുൻ കോൺഗ്രസ് അദ്ധ്യക്ഷൻ വി എം സുധീരൻ പ്രസതാവിച്ചു .
കേന്ദ്ര അനുമതി കൂടാതെ വിദേശ സഹായം സ്വീകരിക്കുക വഴി ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ടിന്റെ ലംഘനം, പ്രോട്ടോകോളിന് വിരുദ്ധമായ പ്രവർത്തനം, വിശുദ്ധ മതഗ്രന്ഥങ്ങളുടെ മറവിൽ സ്വർണം കടത്തിയെന്ന സംശയം തുടങ്ങിയ ആരോപണങ്ങളാണ് മന്ത്രിക്ക് നേരെ ഉയർന്നു വന്നിട്ടുള്ളത്.ഈ സാഹചര്യത്തിൽ മന്ത്രിസ്ഥാനത്ത് നിന്ന് മാറി നിന്ന് അന്വേഷണം നേരിടാൻ കെ ടി ജലീൽ തയ്യാറാകണം എന്നും സുധീരൻ ആവശ്യപ്പെട്ടു .