ജലീലിനെ എൻഫോഴ്‌സ്‌മെന്റിനു പിന്നാലെ എൻ ഐ എ കൂടെ ചോദ്യം ചെയ്തതോടെ പ്രതിപക്ഷത്തിന്റെ സമര പരിപാടികൾ കൂടുതൽ ശക്തിപ്പെടുകയാണ് .ഇന്ന് പാലക്കാട്ടെ പ്രതിഷേധ പരിപാടിയിൽ വി ടി ബൽറാം എം എൽ എ നേരിട്ടിറങ്ങി നേതൃത്വം നൽകി.കോൺഗ്രസ് ഈ വിഷയത്തിൽ നിന്നും പിറകോട്ടില്ല എന്നതിന്റെ വ്യക്തമായ സൂചനയായി വി ടി യുടെ രംഗപ്രവേശം .അഞ്ചു ദിവസമായി നടക്കുന്ന പ്രതിപക്ഷ യുവജന വിദ്യാർത്ഥി സമരത്തിൽ ഷാഫി പറമ്പിൽ എം എൽ എ മുൻപന്തിയിലുണ്ടെങ്കിലും അത് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയ്ക്കാണ് .
എൻ ഐ എ ചില കാര്യങ്ങൾ അറിയാൻ മന്ത്രി ജലീലിനെ വിളിപ്പിച്ചതിൽ അപാകതയില്ല എന്നാണു മുഖ്യമന്ത്രി പറയുന്നത് .ജലീലിന്റെ മടിയിൽ കനമില്ല എന്ന് ഞങ്ങൾക്കുറപ്പാണ് എന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു .സമരക്കാർ പൊതുമുതൽ നശിപ്പിക്കുന്നു എന്നും മുഖ്യമന്ത്രി ആരോപിച്ചു .മന്ത്രി ജലീലിനെതിരായ പ്രതിഷേധങ്ങളിൽ 385 കേസുകൾ എടുത്തിട്ടുണ്ട് എന്ന് മുഖ്യമന്ത്രി അറിയിച്ചു .
രണ്ടു തവണ എൻഫോഴ്‌സ്‌മെന്റും ഒരു തവണ എൻ ഐ എയും ചോദ്യത്തെ ചെയ്തിട്ടും സംസ്ഥാനസർക്കാരോ മുഖ്യമന്ത്രിയോ യാതൊരു അപാകതയും കാണുന്നില്ല .ഒൻപതു മണിക്കൂർ ചോദ്യം ചെയ്യപ്പെട്ട ഒരു മന്ത്രിയെ കരുതലോടെ സംരക്ഷിക്കുകയാണ് കേരളാ മുഖ്യമന്ത്രി .