ചട്ടം ലംഖിച്ചു മത ഗ്രന്ഥം പുറത്തുനിന്നെത്തിച്ച് വിതരണം ചെയ്ത കുറ്റത്തിന് മന്ത്രി കെ ടി ജലീലിനെ കസ്റ്റംസ് കേസെടുത്തു.ഡിപ്ലോമാറ്റിക് ചാനൽ വഴി വരുന്ന സാധനങ്ങൾ പുറത്തു വിതരണം ചെയ്യുന്നത് കുറ്റമാണ് .പതിനേഴായിരം കിലോ ഈന്തപ്പഴം ഇറക്കിയതിലും നിയമലംഘനമുണ്ടെന്നാണ് എൻ ഐ എ വൃത്തങ്ങൾ നൽകുന്ന വിവരം . ഉടനെ തന്നെ കസ്റ്റംസ് മന്ത്രി ജലീലിനെ ചോദ്യം ചെയ്യും .രണ്ടു വട്ടം എൻഫോഴ്‌സ്‌മെന്റും രണ്ടുവട്ടം എൻ ഐ എയും ജലീലിനെ ചോദ്യം ചെയ്തുകഴിഞ്ഞു .
കഴിഞ്ഞ അഞ്ചു ദിവസമായി പ്രതിപക്ഷ വിദ്യാർത്ഥി യുവജനസംഘടനകളുടെ ശക്തമായ പ്രക്ഷോഭമാണ് മന്ത്രി ജലീലിന്റെ രാജിയാവശ്യപ്പെട്ടു നടക്കുന്നത് .മുഖ്യമന്ത്രി പിണറായി വിജയനാകട്ടെ മന്ത്രി ജലീൽ തെറ്റുകാരനല്ല എന്ന് ഉറച്ചു പ്രഖ്യാപിക്കുകയാണ് .മന്ത്രി ജലീലിലിനെതിരെ കേസെടുത്താൽ പോലും അദ്ദേഹം രാജി വയ്‌ക്കേണ്ട കാര്യമില്ല എന്ന് എൽ ഡി എഫ് കൺവീനറും പ്രധാന ഘടകകക്ഷിയായ സി പി ഐയും പ്രതികരിച്ചിട്ടുണ്ട് .
എന്തുതന്നെയാണേലും ഒരു സംസ്ഥാന മന്ത്രി തുടരെ അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിന് വിധേയനാകുന്നത് സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നുണ്ട് . പത്രമാധ്യമങ്ങൾക്കു പിടികൊടുക്കാതെ അന്വേഷണ ഏജൻസികൾക്ക് മുൻപിൽ മന്ത്രി ജലീൽ ഒളിച്ചു ഹാജരാകുന്നത് സംസ്ഥാനസർക്കാരിനെ കൂടുതൽ അപഹാസ്യമാക്കുന്നു .