കോഴിക്കോട് :സംസ്ഥാനത്തു നിരോധനാജ്ഞ പ്രഖ്യാപിച്ചത് നിയമവിരുദ്ധം എന്ന് കെ മുരളീധരൻ എം പി .ചീഫ് സെക്രെട്ടറിക്കു ആൾക്കൂട്ടങ്ങൾ ഒഴിവാക്കാനുള്ള നടപടിയെടുക്കാം എന്നാൽ നിരോധനാജ്ഞ പുറപ്പെടുവിക്കാൻ അധികാരമില്ല .കോണ്ടയ്ന്മെന്റ് സോണിൽ മാത്രമല്ലാതെയുള്ള നിയന്ത്രണം ഫലത്തിൽ സംസ്ഥാനത്തു പൂർണ്ണമായ ലോക്ക് ഡൗണിനു സമാനമായ അന്തരീക്ഷം സൃഷ്ടിക്കും .ഈ പ്രഖ്യാപനം സർക്കാരിനെതിരെ ഉയർന്നിട്ടുള്ള സമരങ്ങൾ തടയാൻ ഉദ്ദേശിച്ചിട്ടുള്ളതാണ് എന്നാണ് കെ മുരളീധരന്റെ വിമർശനം .നിരോധനാജ്ഞ പ്രഖ്യാപന ഉത്തരവ് സർവ്വകക്ഷിയോഗ തീരുമാനത്തിനു വിരുദ്ധമാണ് എന്നും മുരളീധരൻ കുറ്റപ്പെടുത്തി .
സംസ്ഥാന സർക്കാരിനെതിരെയുള്ള സമര പരിപാടികൾ ഉപേക്ഷിച്ചത് പാർട്ടിക്കുള്ളിൽ മതിയായ കൂടിയാലോചനയില്ലാതെയാണ് എന്ന് കെ മുരളീധരൻ നേരത്തെ ആരോപിച്ചിരുന്നു .പുനഃസംഘടനയിൽ അദ്ദേഹത്തിന്റെ അഭിപ്രായം മാനിക്കാത്തതിൽ കെ പി സി സി നേതൃത്വത്തോട് ഇടഞ്ഞ ശേഷം കോൺഗ്രസ്സിന്റെ പ്രചാരണ വിഭാഗം ചെയർമാൻ സ്ഥാനത്തു നിന്നും അദ്ദേഹം രാജിവച്ചിരുന്നു .