സംസ്ഥാനത്തെ ആരോഗ്യവകുപ്പിനാണ് പുഴുവരിച്ചതെന്നു വീണ്ടും ആവർത്തിച്ച് ഡോ. എസ്.എസ്.ലാൽ.

കേരളത്തിൽ ഒരു മരണം പോലും ഉണ്ടാകരുതെന്ന ആഗ്രഹം കൊണ്ടാണ് സർക്കാരിനെ തിരുത്താൻ ശ്രമിക്കുന്നത് എന്ന് ഡോക്ടർ എസ് എസ് ലാൽ . ജനുവരി മുതൽ കേരളത്തിലെ ആരോഗ്യ സംവിധാനങ്ങളെ പിന്തുണച്ച ഞങ്ങൾ മുഴുവൻപേരും ഇപ്പോൾ വിമർശിക്കേണ്ടിവരുന്നത് എന്തുകൊണ്ടാണെന്ന് സർക്കാർ ശ്രദ്ധിക്കണം.

അമേരിക്കയിൽ രണ്ടുലക്ഷം മരണങ്ങൾ ഉണ്ടായിട്ടും അവിടെ നിന്ന് വന്ന വിദഗ്ദ്ധൻ കേരളത്തെ കുറ്റം പറയുന്നു എന്നാണ് ആരോഗ്യമന്ത്രിയുടെ പരാമർശം. കൊവിഡ് നിയന്ത്രണത്തിൽ കേരളത്തെ അമേരിക്കയോടല്ല താരതമ്യം ചെയ്യേണ്ടത്. ചൈനയോടും തായ്‌വാനോടും വിയറ്റ്നാമിനോടും ശ്രീലങ്കയോടും ഒക്കെയാണ് നമ്മൾ മത്സരിക്കേണ്ടത്. കേരളത്തിലെ കൊവിഡ് വിഷയത്തിലെ ഏറ്റവും പുതിയ സംഭവ വികാസങ്ങൾ നിരീക്ഷിക്കുന്നവരും നാടിനോട് സ്നേഹമുള്ളവരും സർക്കാരിൻറെ വീഴ്ചകൾ ചൂണ്ടിക്കാണിക്കും. വിമർശനം പറയുന്ന ആൾ ജോലി ചെയ്ത സ്ഥലമല്ല ആരോഗ്യമന്ത്രി അന്വേഷിക്കേണ്ടത്. പറയുന്നതിൽ എന്തെങ്കിലും കാര്യമുണ്ടോ എന്നതാണ് .

ആരോഗ്യമന്ത്രിയോട് ഒരു കാര്യം കൂടി പറയാനുണ്ട്. മുഖ്യമന്ത്രിയൊക്കെ  ചികിത്സയ്ക്ക് പോയ അമേരിക്കൻ ആരോഗ്യസംവിധാനം വളരെ മോശമാണെന്ന ധാരണയുണെങ്കിൽ അത് മുഖ്യമന്ത്രിയോട് തന്നെ പറയണം. അദ്ദേഹത്തെ ഇനിയും അവിടേയ്ക്ക് ചികിത്സക്കായി വിടരുത് എന്ന ഉപദേശവും ലാൽ നൽകുന്നുണ്ട് .


പരസ്യ സംവാദത്തിനു ഡോക്ടർ തയ്യാർ …ആരോഗ്യ മന്ത്രി ഷൈലജ എന്ത് പറയുന്നു ?

ആരോഗ്യവകുപ്പിനെ പുഴുവരിച്ചു എന്ന് ഏതാനും ദിവസങ്ങൾക്കു മുമ്പ് ഡോക്ടർ ലാൽ പറഞ്ഞതാണ് മന്ത്രിമാരെ ചൊടിപ്പിച്ചത്. ഇപ്പോൾ അദ്ദേഹം അത് വീണ്ടും ആവർത്തിക്കുന്നു. സർക്കാരിനകത്തെയും പുറത്തെയും സാങ്കേതിക വിദഗ്ദ്ധരെ മുഴുവൻ ഒഴിവാക്കി രാഷ്ട്രീയ ലാഭങ്ങൾക്കു വേണ്ടി ഓടിനടന്നതിന്റെ ഫലമാണ് നമ്മൾ ഇപ്പോൾ  അനുഭവിക്കുന്നത് . ആരോഗ്യവകുപ്പിനെ പുഴുവരിച്ചു എന്ന് പറഞ്ഞത് ആത്മാർത്ഥമായാണ്. മനുഷ്യരുടെ ദുരിതം കണ്ടിട്ടാണ്.  കുട്ടികളുടെ മരണങ്ങളും ഗർഭിണികളുടെ ദുരിതങ്ങളും കണ്ട  വേദനയോടെയാണ്. തെളിവുകളുടെ അടിസ്ഥാനത്തിലാണ്. സർക്കാർ തെറ്റുകൾ തിരുത്താത്തതു കൊണ്ടാണ്. അതിനാൽ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു. കൂടുതൽ തെളിവുകൾ നിരത്താൻ ഡോ ലാൽ തയ്യാറാണ്. ഒരു തുറന്ന സംവാദത്തിന് ആരോഗ്യ മന്ത്രിയെ വെല്ലുവിളിക്കുന്നു എന്ന പ്രഖ്യാപനവും തിരുവനന്തപുരത്തുകാരനായ ഡോക്ടർ ഉയർത്തുന്നുണ്ട്‌ .ആരോഗ്യ മന്ത്രി കെ കെ ഷൈലജ ഡോക്ടർ ലാലിന്റെ വെല്ലുവിളി ഏറ്റെടുക്കാനുള്ള സാധ്യത തീരെയില്ല .