അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ചിൽ “പോലീസിന്റെ വിവാദ ശവ സംസ്കാരത്തെ” കുറിച്ച് മൊഴി നൽകാനാണ് മരണപ്പെട്ട പെൺകുട്ടിയുടെ കുടുംബം ഇന്ന് എത്തുന്നത് .കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കുന്നത് .മാധ്യമങ്ങളിൽ നിന്നും പെൺകുട്ടിയുടെ കുടുംബത്തെ അകറ്റി നിർത്താനാണ് പോലീസ് തീരുമാനം.
ഹത്രാസ്സിൽ ബലാത്സംഗത്തിനിരയായ പത്തൊമ്പതുകാരി പെൺകുട്ടി രണ്ടാഴ്ചയ്ക്കു ശേഷം ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടിരുന്നു .പെൺകുട്ടിയുടെ മാതാപിതാക്കൾ ,സഹോദരി ,രണ്ടു സഹോദരന്മാർ എന്നിവർ ഇന്ന് കോടതിയിലെത്തും .എല്ലാവിധ സംരക്ഷണവും തിങ്കളാഴ്ച ലക്നൗവിലെത്താൻ അധികാരികൾ ഉറപ്പുതന്നിട്ടുണ്ടെന്ന് പെൺകുട്ടിയുടെ ജേഷ്ഠൻ മാധ്യമങ്ങളോട് പറഞ്ഞു.പെൺകുട്ടിയുടെ വീട്ടുകാർ വീട്ടിലില്ലാത്തതിനാൽ നേരത്തെ പ്രതിപക്ഷ കക്ഷികളുടെ എംപിമാരുടെ അങ്ങോട്ടേക്കുള്ള സന്ദർശനം റദ്ദാക്കിയിരുന്നു .