കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാർ ഒരു പദ്ധതി ഉദ്ഘാടനം ചെയ്തു. ആനയ്ക്കാം പൊയിൽ നിന്നും മേപ്പാടി വരെ വയനാട്ടിലേക്ക് 7 കി.മീറ്റർ നീളമുള്ള ഒരു തുരങ്ക പാത. ചെലവ് 900 കോടി. ചില സംശയങ്ങൾ.

1. ഈ പദ്ധതിക്ക് വേണ്ടി ഏതെങ്കിലും ഒരു സർവ്വേയോ, സാധ്യതാ പഠനമോ നടത്തിയോ ? ഇല്ല.

2. ഇത് പോലത്തെ മെഗാ പ്രോജക്ടുകൾ നടപ്പാക്കുമ്പോൾ വേണ്ട പാരിസ്ഥിതിക ആഘാത പഠനം നടത്തിയോ ? ഇല്ല.

3. കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി കിട്ടിയോ ? ഇല്ല.

4. 7 കി.മീറ്റർ തുരങ്ക പാതക്ക് 900 കോടിയാണ് ചെലവെന്ന് ആരു കണക്കാക്കി ? അറിയില്ല.

5. 2019 ലും 20 ലും വ്യാപകമായി ഉരുൾ പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായ പശ്ചിമഘട്ട മലനിരകൾ തുളച്ചാണ് തുരങ്ക പാത ഉണ്ടാക്കുന്നത് എന്നറിയാമോ? അറിയാം.

6. ലോകത്തിലെ തന്നെ ഏറ്റവും അപൂർവ്വമായ ജൈവ വൈവിധ്യ കലവറയാണ് ഈ പദ്ധതിയിലൂടെ തകരാൻ പോകുന്നത് എന്നറിയാമോ? മൗനം.

7. യാതൊരു പഠനവും പൊതു ചർച്ചയും കൂടാതെ ഒന്നുമറിയാതെ നിർമ്മാണ ഉദ്ഘാടനം നടത്തിയത് ആരെ കബളിപ്പിക്കാനായിരുന്നു ? മൗനം.

ഇടതുപക്ഷം എന്നാണ് മുന്നണിയുടെ പേരെങ്കിലും അതിനു യാതൊരു ഇടതുപക്ഷ സ്വഭാവവും ഇല്ല എന്നും വി ഡി സതീശൻ MLA പരിഹസിച്ചു .