ശബരിമല തീർത്ഥാടനത്തിനെത്തുന്ന ഭക്തർ തങ്ങൾ മല ചവിട്ടാൻ ആരോഗ്യമുള്ളവരാണെന്നു തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു .ശബരിമലയിൽ ഇനി മുതൽ പമ്പ സ്നാനം അനുവദിക്കില്ല പകരം ഷവറുകൾ സ്ഥാപിക്കും എന്നും മുഖ്യമന്ത്രി അറിയിച്ചു .കൂട്ടമായി ഭക്തർ മലകയറരുത് .മല കയറുമ്പോൾ ഭക്തർക്കുള്ള ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് മാസ്ക് ധരിക്കൽ നിർബന്ധമാക്കില്ല .
ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ചും കോവിഡ് പ്രോട്ടോക്കോള്‍ ദോഷകരമല്ലാത്ത രീതിയില്‍ നടപ്പാക്കിയും ശബരിമല തീര്‍ത്ഥാടനത്തിന് അവസരം നൽകണം എന്ന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രസ്താവിച്ചു .
സാമൂഹിക അകലം പാലിച്ചുകൊണ്ട് ശബരിമല കയറ്റത്തിനും വിരിവയ്ക്കാനും നെയ്യഭിഷേകം, ബലിതര്‍പ്പണം എന്നിവയ്ക്കും സൗകര്യം ഒരുക്കണം.
തീര്‍ത്ഥാടകര്‍ക്ക് 144 പ്രകാരമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തരുത്. പോലീസിന്റെ പരിധിവിട്ട ഇടപെടലും തടസങ്ങളും ഒഴിവാക്കണം.
വിശ്വാസികള്‍ക്ക് ദര്‍ശന സ്വാതന്ത്ര്യം ലഭിക്കുന്ന രീതിയില്‍ വേണം തീര്‍ത്ഥാടനത്തിന് സൗകര്യം ഒരുക്കാന്‍. ആരോഗ്യസുരക്ഷ ഉറപ്പാക്കുകയും വേണം എന്നുമാണ് ഉമ്മൻ‌ചാണ്ടി ആവശ്യപ്പെടുന്നത് .