കൊച്ചി: ബിലീവേഴ്സ് ഈസ്റ്റേൺ സഭയുടെയും അനുബന്ധ ട്രസ്റ്റുകളുടെയും ഉടമസ്ഥതയിലുള്ള ചെറുവള്ളി എസ്റ്റേറ്റ് വിമാനത്താവളത്തിനായി സർക്കാർ ഏറ്റെടുത്ത നടപടി ഹൈക്കോടതി റദ്ദാക്കിയത് സ്വാഗതം ചെയ്യുന്നതായി ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സേവ് ഫോറം പ്രസിഡൻ്റ് അഡ്വ.സ്റ്റീഫൻ ഐസക്ക് ,ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി. ഇടിക്കുള എന്നിവർ പറഞ്ഞു.ഉടമസ്ഥാവകാശവും ആയി ബന്ധപ്പെട്ട് പാലാ കോടതിയിലുള്ള OS No. 72/2019 എന്ന നമ്പർ സിവിൽ കേസിൽ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സേവ് ഫോറം കക്ഷി ചേർന്നിട്ടുണ്ടെന്നും കൂട്ടി ചേർത്തു
ഫോറത്തിനു വേണ്ടി പ്രസിഡൻ്റ് അഡ്വ.സ്റ്റീഫൻ ഐസക്ക് വിശ്വാസി സമൂഹത്തിന് വേണ്ടി ഡോ. ജോൺസൺ വി.ഇടിക്കുള എന്നിവരാണ് പാലാ കോടതിയിൽ പ്രത്യേകം ഹർജി സമർപ്പിച്ചിട്ടുള്ളത്.
സഭയുടെ സ്വത്ത് എന്ന് അംഗീകരിച്ചുകൊണ്ടുള്ള ക്രയവിക്രയങ്ങൾക്ക് മാത്രമേ നിയമ സാധുത നൽകാവൂ എന്നും ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സേവ് ഫോറം ആവശ്യപെട്ടു.