സ്ത്രീ വിരുദ്ധ പരാമർശം നടത്തി എന്ന കുറ്റം ചുമത്തി കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കേസെടുത്തു .സംസ്ഥാന വനിതാ കമ്മിഷനാണ് സ്വമേധയാ മുല്ലപ്പള്ളിക്കെതിരെ കേസെടുത്തത് .പരാമർശം വിവാദമായതോടെ മുല്ലപ്പള്ളി രാമചന്ദ്രൻ ഖേദം പ്രകടിപ്പിച്ചു .നിർവ്യാജമാണ് പ്രസ്താവനയ്ക്ക് ശേഷം അരമണിക്കൂർ കഴിയും മുൻപേ അദ്ദേഹത്തിന്റെ ഖേദപ്രകടനം.
തിരഞ്ഞെടുപ്പടുത്തപ്പോൾ ഒരു അഭിസാരികയെയും കൊണ്ടിറങ്ങിയിട്ടുണ്ട് എന്ന പരിഹാസത്തിലായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയത് .
സംസ്ഥാനം മുഴുവനും തന്നെ ബലാത്‌സംഗം ചെയ്തെന്നു വിലപിക്കുന്ന സ്ത്രീ എന്നായിരുന്നു സോളാർ കേസിലെ പരാതിക്കാരിയെക്കുറിച്ച് മുല്ലപ്പള്ളിയുടെ പരാമർശം .ബലാത്സംഗം ചെയ്യപ്പെട്ടാൽ ആത്മാഭിമാനമുണ്ടെങ്കിൽ ആ സ്ത്രീ മരിക്കും എന്ന് മുല്ലപ്പള്ളി പറഞ്ഞത് വലിയ വിവാദമാണ് ഉണ്ടാക്കിയത്.തുടർന്നായിരുന്നു അതെ വേദിയിൽ തന്നെ അദ്ദേഹത്തിന്റെ ഖേദ പ്രകടനം.
മുല്ലപ്പള്ളിക്കെതിരെ കേസെടുത്തു .
നേരത്തെ സംസ്ഥാന കോൺഗ്രസ് അധ്യക്ഷന്റെ ആരോഗ്യമന്ത്രി കെ കെ ഷൈലജക്കെതിരെയുള്ള പരാമർശവും വിവാദമായിരുന്നു .എങ്കിലും കെ കെ ഷൈലജക്കെതിരെ ഉപയോഗിച്ച കോവിഡ് റാണി എന്ന പ്രയോഗം പിൻവലിക്കാനോ ഖേദം പ്രകടിപ്പിക്കാനോ അദ്ദേഹം തയ്യാറായില്ല.