ആദ്യം കേന്ദ്ര അന്വേഷണ ഏജൻസികൾക്കു നല്ല സർട്ടിഫിക്കറ്റ് നൽകിയിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ കളം മാറ്റി ചവിട്ടുന്നു .ചിലർ ആഗ്രഹിക്കുന്ന വഴിയേ അന്വേഷണം നടക്കുന്നു .ആദ്യ ഘട്ടത്തിൽ നല്ല രീതിയിൽ നടന്ന അന്വേഷണം പിന്നീട് വഴി മാറി .ചില മൊഴികൾ മാത്രം ചോരുന്നു .സർക്കാർ നയങ്ങൾക്ക് നേരെ കടന്നുകയറിയാൽ അനുവദിക്കില്ല എന്നും പിണറായി വിജയൻ പറഞ്ഞു .ശിവശങ്കറിന്റെ അറസ്റ്റിനു ശേഷം സർക്കാരിന്റെ കെഫോൺ പദ്ധതിയിലേക്കും ഇ ഡി അന്വേഷണവുമായി കടന്നുകയറിയതോടെയാണ് മുഖ്യമന്ത്രിക്ക് ഹാലിളകിയത്.
യു എ ഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട സ്വർണ്ണക്കടത്തുകേസും ബാംഗ്ലൂർ മയക്കുമരുന്ന് കേസും എൽ ഡി എഫിനെ പ്രതിക്കൂട്ടിൽ നിർത്തിയതോടെയാണ് അന്വേഷണ ഏജൻസികൾ മുഖ്യമന്ത്രിക്കും സി പി എമ്മിനും അനഭിമതരായത്.
കേന്ദ്ര അന്വേഷണ ഏജൻസികൾ നിഷ്പക്ഷമല്ല അവ രാഷ്ട്രീയം കളിക്കുകയാണ് എന്നതാണ് സി പി എം അണികൾക്ക് നൽകുന്ന സന്ദേശം .