ദുബായ് :ഐ പി എൽ ട്വന്റി ട്വന്റി ഫൈനലിൽ ഡൽഹിക്കെതിരെ തുടക്കം മുതൽക്കേ എല്ലാ അർഥത്തിലും മേൽക്കോയ്മ നേടി മുംബൈ നേടിയത് വളരെ ആധികാരികമായ ജയം .ക്യാപ്റ്റൻ രോഹിത് ശർമ്മ അമ്പത്തൊന്നു പന്തിൽ അറുപത്തെട്ടു റൺസ് നേടി പുറത്താകുമ്പോൾ മുംബൈയുടെ വിജയം ഉറപ്പായിരുന്നു .അഞ്ചു വിക്കറ്റ് വിജയമാണ് മുംബൈ നേടിയത് .ഫൈനലിൽ മാൻ ഓഫ് ദി മാച്ചായ വിദേശതാരം ട്രെന്റ് ബോൾട്ട് ആണ് യഥാർത്ഥത്തിൽ മുംബൈയുടെ വിജയ ശില്പി.നിർണ്ണായക മത്സരത്തിൽ പ്രധാനപ്പെട്ട മൂന്നു വിക്കറ്റ് വീഴ്ത്തിയാണ് ബോൾട്ട് താരമായത് .സീസണിൽ പതിനഞ്ചു മത്സരങ്ങളിൽ നിന്നും ഇരുപത്തഞ്ചു വിക്കറ്റ് വീഴ്ത്തി മിന്നും താരമായിരിക്കയാണ് ബോൾട്ട് .ഇരുപതു ഓവറിൽ നൂറ്റി അൻപത്തിയാറു റൺസ് നേടിയ ഡൽഹിയെ അഞ്ചു വിക്കറ്റ് ബാക്കി നിൽക്കെ പതിനെട്ടാം ഓവറിൽ നൂറ്റി അൻപത്തിയേഴു റൺസെടുത്ത് മുംബൈ ജയം സ്വന്തമാക്കി .
അഞ്ചാം തവണയാണ് മുംബൈ ഇന്ത്യൻസ് ഐ പി എൽ ചാമ്പ്യന്മാർ ആയിരിക്കുന്നത് .