നടി ആക്രമിക്കപ്പെട്ട കേസിൽ മാപ്പുസാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ച കെ ബി ഗണേഷ് കുമാർ എം എൽ എയുടെ പേഴ്സണൽ സെക്രട്ടറി പ്രദീപ് കുമാർ അറസ്റ്റിലായി .പത്തനാപുരം എം എൽ എയുടെ ദീർഘകാലത്തെ പി എയും വലംകൈയുമാണ് ഇപ്പോൾ അകത്തായിരിക്കുന്നത്. എം എൽ എ കെ ബി ഗണേഷ്കുമാർ പ്രദീപിനെ പേഴ്സണൽ സെക്രട്ടറി എന്ന സ്ഥാനത്തുനിന്നും പുറത്താക്കി എന്ന് പറഞ്ഞു കൈകഴുകാൻ നോക്കി. ഗണേഷിന്റെ വാദം ആളുകളുടെ കണ്ണിൽ പൊടി ഇടുന്നതാണ് . സാക്ഷിയെ ആദ്യം സ്വാധീനിക്കാനും അത് നടക്കാതെ വന്നപ്പോൾ ഭീഷണിപ്പെടുത്താനും ശ്രമിച്ചു എന്ന കേസിൽ പ്രദീപിനെ അന്വേഷണ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത് പത്തനാപുരത്തുള്ള ഗണേഷ്കുമാറിന്റെ ഓഫീസിൽ നിന്ന് തന്നെയാണ്.ബേക്കൽ പോലീസ് ആണ് പ്രദീപിനെ ഇന്ന് പുലർച്ചെ അറസ്റ്റ് ചെയ്തത് .
ഇരുപത്തഞ്ചു ലക്ഷം രൂപയും അഞ്ചുസെന്റ് ഭൂമിയും വാഗ്ദാനം ചെയ്തിട്ടും അനുകൂലമാകാത്തതിനാൽ ഒടുവിൽ ഭീഷണിയുടെ സ്വരമായി .
ഗണേഷിന്റെ ഇടപെടൽ ദിലീപിന് വേണ്ടി എന്ന് മനസ്സിലാക്കാം .പ്രതി ഭാഗത്തിന് അനുകൂലമായി മൊഴി മാറ്റാൻ സാക്ഷിയെ കയ്യിലെടുക്കാൻ പ്രദീപ് ഇറങ്ങിതിരിച്ചതിനു പിന്നിൽ ഗണേഷ് കുമാർ ആണ് എന്നനുമാനിക്കാൻ നിരവധി തെളിവുകൾ ഉണ്ട് .താര സംഘടനയിലും ദൃശ്യമാധ്യമങ്ങളിലും പലവട്ടം പ്രതിയായ ദിലീപിനെ ന്യായീകരിച്ചു ഗണേഷ് കുമാർ എം എൽ എ സംസാരിച്ചിട്ടുണ്ട് .കേസിൽപ്പെട്ട ദിലീപിനെ അന്തംവിട്ടു ന്യായീകരിക്കാനിറങ്ങിയവരിൽ കെ ബി ഗണേഷ്കുമാർ എം എൽ എ ,മുകേഷ് എം എൽ എ ,നടൻ സിദ്ധിക്ക് എന്നിവരാണ് പ്രധാനികൾ .പല തവണ ഗണേഷ് കുമാർ ജയിലിൽ പോയി ദിലീപിനെ കണ്ടു .അപ്പോഴൊക്കെ പ്രദീപ് കുമാറും ഒപ്പമുണ്ടായിരുന്നു എന്നത് ഗൂഢാലോചനയിലേക്കു തന്നെയാണ് വിരൽചൂണ്ടുന്നത് .സാക്ഷിയെ അനുകൂലമാക്കാൻ ഇറങ്ങിത്തിരിച്ച പ്രദീപ് ഇപ്പോൾ അകത്തായി ഇനി പിന്നണിയിൽ ചരടുവലിച്ച ഗണേഷ്കുമാർ കുടുങ്ങുമോ എന്ന് കാത്തിരുന്നു കാണാം .
ഗണേശന് വേണ്ടി ദിലീപിനെ രക്ഷിക്കാനിറങ്ങിയ പി എ പ്രദീപ് കുമാർ അറസ്റ്റിൽ .
സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന പ്രതിയുടെ ജാമ്യം റദ്ദുചെയ്യേണ്ടതാണ് .എന്തെങ്കിലുംഅത്തരത്തിൽ സംഭവിക്കുമോ എന്ന് നോക്കാം .