മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ (71) അന്തരിച്ചു .ദില്ലിയിൽ പുലർച്ചെ മൂന്നരയ്ക്കായിരിന്നു മരണം .കോവിഡ് ചികിത്സയിലായിരുന്നു അഹമ്മദ് പട്ടേൽ .
മൂന്നു തവണ ലോക്സഭാംഗവും അഞ്ചു തവണ രാജ്യസഭാംഗവും ആയി പ്രവർത്തിച്ചിട്ടുണ്ട് .അഹമ്മദ് പട്ടേലിന്റെ മരണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു .എ ഐ സി സി ട്രെഷറർ ,ഗുജറാത്തിൽ നിന്നുമുള്ള രാജ്യസഭാംഗം എന്ന നിലയിൽ പ്രവർത്തിച്ചു വരികയായിരുന്നു .അഹമ്മദ് പട്ടേൽ അവസാനവട്ടം രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട തിരഞ്ഞെടുപ്പ് ദേശീയ ശ്രദ്ധ നേടിയിരുന്നു .അമിത് ഷായുടെ നേതൃത്വത്തിൽ പട്ടേലിനെ തോൽപ്പിക്കാനുള്ള ശ്രമത്തെ ഫലപ്രദമായി പ്രതിരോധിക്കാനും വിജയിക്കാനും അന്ന് കോൺഗ്രസ്സിന് കഴിഞ്ഞു .
നഷ്ടമായത് പകരം വയ്ക്കാനാകാത്ത സുഹൃത്തതിനെ എന്ന് കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി അനുസ്മരിച്ചു .സോണിയ ഗാന്ധിയുടെ ഏറ്റവും വിശ്വസ്തനായ നേതാവാണ് ഇപ്പോൾ കർമ്മപഥത്തിൽ നിന്നും വിടവാങ്ങിയിരിക്കുന്നത്.അഹമ്മദ് പട്ടേലിനൊരു പകരക്കാരനെ കണ്ടെത്താൻ കോൺഗ്രസ് വല്ലാതെ ബുദ്ധിമുട്ടും .

സംസ്കാരം ഇന്ന് ഗുജറാത്തിലെ ബറൂച്ചിൽ.