സരിതയെക്കൊണ്ട് ഓരോന്ന് പറയിക്കുകയും എഴുതിക്കുകയുമൊക്കെ ചെയ്തത് ഗണേഷ് കുമാറാണെന്ന് ആരോപണം .കേരളാ കോൺഗ്രസ് (ബി )മുൻ ഭാരവാഹിയാണ് ശരണ്യ മനോജ് .ഗണേശനും പ്രൈവറ്റ് സെക്രെട്ടറിയുമാണ് ഉപജാപങ്ങൾക്കു പിന്നിൽ എന്നും മനോജ് പറഞ്ഞു .മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരായ ലൈംഗിക ആരോപണങ്ങൾക്ക് പിന്നിലും ഗണേഷ്‌കുമാറാണ് എന്ന് മനോജ് പറഞ്ഞു .

ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്നും തന്നെ കൊണ്ട് മൊഴി മാറ്റ൬യ്ക്കാൻ ശ്രമിച്ചത് ശരണ്യ മനോജാണ് എന്നും സരിത തിരിച്ചടിച്ചു . എന്നാൽ സരിത പറയുന്നത് ഗണേഷുമായി ഉണ്ടായിരുന്നത് വ്യക്തിബന്ധം .മറ്റിടപെടൽ ഉണ്ടായിട്ടില്ല എന്നാണ് സരിതയുടെ ഭാഷ്യം .

ഭാര്യയായിരുന്ന യാമിനി തങ്കച്ചി കൊടുത്ത പരാതിയുടെ പേരിൽ ഗണേശന് ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ നിന്നും രാജി വച്ചൊഴിയേണ്ടി വന്നു. കേസ് എങ്ങനെയെങ്കിലും തീർത്ത് മന്ത്രിസഭയിൽ തിരിച്ചെത്താം എന്ന് ഗണേശന് പ്രതീക്ഷയുണ്ടായിരുന്നു .അത് നടക്കാതെ വന്നപ്പോഴാണ് ഗണേശന് ഉമ്മൻചാണ്ടിയോട് വൈരാഗ്യമുണ്ടായത് എന്നും മനോജ് പറയുന്നു .