വിജിലൻസ് ഡയറക്ടർ അവധിയിലിരിക്കെ നടത്തപ്പെട്ട കെ എസ് എഫ് ഇ റെയിഡ് ആകെ വിവാദമായിരിക്കുകയാണ് .റെയിഡ് വിവരം മുഖ്യമന്ത്രി പോലും അറിഞ്ഞില്ല .മറ്റൊരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ഉപദേഷ്ടാവായി പ്രവർത്തിക്കുന്ന രാമൻ ശ്രീവാസ്തവയുടെ നേരെയാണ് സംശയത്തിന്റെ കുന്തമുന നീളുന്നത് .രാമൻ ശ്രീവാസ്തവ മുഖ്യമന്ത്രി പിണറായി വിജയന്റെ ഉപദേഷ്ടാവ് കൂടെയാണ് എന്നത് വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു .
KSFE യുടെ നിലനിൽപ്പുതന്നെ അപകടത്തിലാക്കുന്ന തരത്തിലുള്ള ക്രമക്കേടുകളാണ് നടക്കുന്നത് എന്നാണ് കണ്ടെത്തലുകൾ .രഹസന്വേഷണ റിപ്പോർട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയിഡ് നടപടികൾ. ഈ പ്രസ്ഥാനത്തിൽ നടക്കുന്ന ക്രമക്കേടുകൾ ഞെട്ടിപ്പിക്കുന്നതാണ്. മുപ്പത്തിയാറു ബ്രാഞ്ചുകളിലാണ് വിജിലൻസ് റെയിഡ് നടത്തിയത് .
ബ്രാഞ്ച് മാനേജർമാർ വ്യാപകമായി തുക വകമാറ്റുന്നു. പൊള്ളച്ചിട്ടി വ്യാപകമായുണ്ട് എന്ന് വിജിലൻസ് റിപ്പോർട്ടിൽ ഉണ്ടെന്നാണ് വിവരം .നറുക്കെടുപ്പുകളിലും ഇടപെടലുണ്ടെന്നാണ് കണ്ടെത്തൽ.മാനേജർമാർ ഒത്താശ ചെയ്തുകൊടുത്ത് കെ എസ് എഫ് ഇയിൽ ബിനാമി ഇടപാടുകൾ നടത്തുന്നു എന്നതിനൊക്കെയുള്ള തെളിവുകളാണ് വിജിലൻസ് റിപ്പോർട്ടിൽ ഉള്ളത് .വിജിലൻസ് റിപ്പോർട്ടിന്റെ പകർപ്പുകൾ പത്രമാധ്യമങ്ങൾക്കു ലഭിച്ചിട്ടുണ്ട് .
വിവാദമായ റെയ്‌ഡ് സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയതോടെ അന്തിമ റിപ്പോർട്ട് വൈകിപ്പിക്കുകയാണ് വിജിലൻസ് . തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇപ്പോൾ നടത്തിയ റെയിഡ് അസ്ഥാനത്തായിപ്പോയി എന്നതാണ് സി പി ഐയും ധനകാര്യ മന്ത്രി തോമസ് ഐസക്കും പറയുന്നത് .ഇന്റെർണൽ ഓഡിറ്റ് നടത്തി വിശ്വാസ്യത വീണ്ടെടുക്കാനാണ് കെ എസ് എഫ് ഇയുടെ നീക്കം .
കെ എസ് എഫ് ഇ വിജിലൻസ് റെയിഡ് : എൽ ഡി എഫിൽ വിവാദം പുകയുന്നു .
കാര്യമായ വിശ്വാസ്യതയോന്നും കെ എസ് എഫ് ഇക്ക് മുൻപേ ഇല്ല ,ഇപ്പോൾ അതിലെ ക്രമവിരുദ്ധ ഇടപാടുകൾ വിജിലൻസ് പുറത്തു കൊണ്ട് വരുമ്പോഴും അതിനെയൊക്കെ നിയന്ത്രിക്കാനും മൂക്കുകയറിടാനുമാണ് സർക്കാർ ശ്രമം .ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങളനുസരിച്ച് വിജിലൻസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകും എന്നാണ് സൂചന .