വിജിലൻസ് റെയിഡ് വിവാദത്തിൽ മുഖ്യമന്ത്രിയുടെ മനമറിഞ്ഞ ശേഷം ഇടതു മന്ത്രിമാർ ധനകാര്യമന്ത്രി തോമസ് ഐസക്കിനെതിരെ അതിരൂക്ഷ വിമർശനവുമായി രംഗത്ത് വന്നു . മന്ത്രി ജി സുധാകരൻ,കടകംപള്ളി സുരേന്ദ്രൻ എന്നിവർ ഐസക്കിന്റെ നിലപാടിനെതിരെ പ്രതികരിച്ചു .കെ എസ് എഫ് ഇ റെയിഡ് വിവാദമാക്കിയത് ഐസക്കിന്റെ പ്രതികരണമാണ് .തിരഞ്ഞെടുപ്പടുത്തപ്പോൾ വളരെയധികം വിശ്വാസ്യതയുള്ള സ്ഥാപനമായ കെ എസ് എഫ് ഇയിൽ റെയ്‌ഡ്‌ നടത്തിയവർക്ക്‌ വട്ടാണെന്ന് വരെ ഐസക് അഭിപ്രായപ്പെട്ടു .വിജിലൻസ് റെയിഡിനെതിരെ ധനകാര്യ മന്ത്രി തോമസ് ഐസക്കും ആനത്തലവട്ടം ആനന്ദനും പൊട്ടിത്തെറിച്ചത് തെറ്റായിപ്പോയി എന്നാണ് പാർട്ടി കണ്ടെത്തൽ .വിഷയത്തിൽ പരസ്യ പ്രതികരണം നടത്തിയത് ഒട്ടും ശരിയായില്ല .സി പി എം സെക്രെട്ടറിയറ്റിന്റെ ശാസന വന്നതോടെ തെരുവുയുദ്ധമാണ് സി പി എം നേതാക്കൾക്കിടയിൽ നടക്കുന്നതെന്ന് കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ അഭിപ്രായപ്പെട്ടപ്പോൾ അതീവ രൂക്ഷമായ വിഭാഗീയതയാണ് സി പി എമ്മിലുള്ളതെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പ്രസ്താവിച്ചു .