ചെന്നൈ: ആവ്യൂഹങ്ങൾക്കും അനിശ്ചിതത്വത്തിനും വിരാമമിട്ട് സൂപ്പർ സ്റ്റാർ രജനികാന്തിന്റെ പ്രഖ്യാപനം ഉണ്ടായി ഡിസംബർ 31 ന് പുതിയ പാർട്ടി പ്രഖ്യാപനം ഉണ്ടാകും .ജനുവരി ഒന്നാം തിയതി മുതൽ പാർട്ടി പ്രവർത്തനം തുടങ്ങും .രാഷ്ട്രീയ പ്രഖ്യാപനത്തിന്റെ മുന്നോടിയായി രജനി മൺട്രങ്ങൾ നേരത്തെ തന്നെ രജനിയുടെ നിർദ്ദേശപ്രകാരം ശക്തിപ്പെടുത്തിയിരുന്നു .തമിഴ്നാട്ടിലുടനീളം വേരോട്ടമുള്ള സാന്നിധ്യമാണ് രജനി മൺട്രങ്ങൾ. ഗ്രാമീണ മേഖലകളിൽ പോലും സജീവമാണ് രജനി രസികർ മൺട്രങ്ങൾ.

അണ്ണാ ഡി എം കെ ,ഡി എം കെ പാർട്ടികൾക്ക് അവഗണിച്ചു പോകാവുന്നത്ര നിസ്സാരമല്ല രജനിയുടെ പാർട്ടി പതിനെട്ടു ശതമാനമെങ്കിലും വോട്ടുവിഹിതം ഇപ്പോഴേ രജനിക്ക് കല്പിക്കപ്പെടുന്നുണ്ട് .രജനിയോളം തലയെടുപ്പുള്ള നേതൃത്വം ഇപ്പോൾ തമിഴ്‌നാട്ടിൽ മറ്റുപാർട്ടികൾക്കില്ല എന്നതാണ് സത്യം.
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി മത്സരിക്കും. തമിഴ്നാട് ഭരണം പിടിക്കും എന്നും രജനി പ്രഖ്യാപിച്ചു .