കോഴിക്കോട് :മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണയ്ക്കു അവിഹിത ഇടപെടലുണ്ടെന്ന ആരോപണം ഉയർന്ന ഊരാളുങ്കൽ സൊസൈറ്റി അന്വേഷണ പരിധിയിൽ .സൊസൈറ്റി നടത്തിയ ഇടപെടലുകൾ സാമ്പത്തിക ഇടപാടുകൾ എന്നിവ ഇ ഡി പരിശോധിക്കും .ഊരാളുങ്കൽ സൊസൈറ്റിക്ക് എൻഫോഴ്‌സ്‌മെന്റ് നോട്ടീസ് അയച്ചുകഴിഞ്ഞു .എൻഫോഴ്‌സ്‌മെന്റ് അസിസ്റ്റന്റ് ഡയറക്ടർ രാധാകൃഷ്ണനാണ് നോട്ടീസ് അയച്ചിരിക്കുന്നത് .ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ,നടത്തിയ പദ്ധതികളുടെ വിശദമായ വിവരം ,ഏറ്റെടുത്തു നടപ്പാക്കിയ സർക്കാർ പദ്ധതികളുടെ വിവരം എന്നിവ കൈമാറാനാണ് എൻഫോഴ്‌സ്‌മെന്റ് നിർദ്ദേശം നൽകിയിരിക്കുന്നത് .അഞ്ചു വർഷത്തെ ബാങ്ക് ഇടപെടലുകളുടെ രേഖകൾ ആവശ്യപ്പെട്ടിട്ടുണ്ട് .കള്ളപ്പണ ചൂതാട്ട വിരുദ്ധ നിയമപ്രകാരമാണ് അന്വേഷണം നടത്തുന്നത് .