സോളാർ കേസിലെ വിവാദ നായിക സരിതാ എസ് നായർ ഉൾപ്പെട്ട ജോലി വാഗ്ദാന തട്ടിപ്പ് അതീവ ഗുരുതര കുറ്റകൃത്യങ്ങൾ നിറഞ്ഞതാണ് .കഴിഞ്ഞ മാസം എട്ടാം തിയതി എഫ് ഐ ആർ ഇട്ടു കേസെടുത്തു എന്നാൽ തുടരന്വേഷണം നടക്കുന്നില്ല .ബിവറേജസ് കോർപറേഷന്റെയും കെ ടി ഡി സിയുടെയും വ്യാജ ലെറ്റർപാഡിൽ വ്യാജ നിയമന ഉത്തരവ് പ്രതികൾ ചമച്ചു എന്നാണ് പരാതി.ലക്ഷങ്ങളുടെ തട്ടിപ്പാണ് പ്രതികൾ നടത്തിയിട്ടുള്ളത് . .എന്നാൽ രണ്ടു വകുപ്പുകളും ഈ കേസിൽ പരാതിയുമായി എത്തിയിട്ടില്ല .തിരുവനന്തപുരം കുന്നത്തുകാൽ പഞ്ചായത്തിലെ സി പി ഐ നേതാവ് ടി രതീഷ് ,ഷാജു പാലിയോട് എന്നിവരാണ് മറ്റുപ്രതികൾ .കൂടുതൽ പരാതിക്കാർ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ് .പ്രതികൾ ഭീഷണിപ്പെടുത്തിയും ചിലർ മാനഹാനി ഭയന്നുമാണ് പലരും കേസിനു പോകാത്തതിന് പിന്നിൽ.സരിതാ എസ് നായരുടെ തിരുനൽവേലി മഹേന്ദ്രഗിരി ബാങ്കിലെ അക്കൗണ്ടിലാണ് പരാതിക്കാർ പണം നിക്ഷേപിച്ചിട്ടുള്ളതെന്നു പോലീസ് സ്ഥിതീകരിച്ചിരുന്നു .
തുടർച്ചയായ അഴിമതി ,മയക്കുമരുന്ന് കേസുകൾ പിണറായി സർക്കാരിനെ വലച്ചപ്പോൾ സരിതയെ രംഗത്തിറക്കി തിരിച്ചു പ്രതിപക്ഷത്തെ വിരട്ടാം എന്ന സാധ്യതക്കുമേൽ കരി നിഴൽ വീഴ്ത്തുന്നതാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പുതിയ സംഭവ വികാസങ്ങൾ .