തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള  തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകാതെ പിടിച്ചു നിന്ന മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി  സി എം രവീന്ദ്രൻ ഇന്ന് ഇ ഡിക്ക് മുന്നിൽ ഹാജരായി .ഇതിനോടകം അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിൽ ഹാജരാകാനാവശ്യപ്പെട്ടു  നാല് നോട്ടീസ് എൻഫോഴ്‌സ്‌മെന്റ് രവീന്ദ്രന് നൽകിയിരുന്നു .രവീന്ദ്രനുമായി ബന്ധപ്പെട്ട ചില സ്ഥാപനങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് നേരത്തെ റെയിഡ് നടത്തിയിരുന്നു .
ആദ്യം തനിക്ക് കോവിഡ് പിടിപെട്ടു ,അതിനു ശേഷം കോവിഡ് അനന്തര   ആരോഗ്യപ്രശ്നങ്ങൾ ഉണ്ട്  എന്നീ ഒഴിവുകിഴിവുകൾക്കു ശേഷമാണ് രവീന്ദ്രൻ ഹാജരാകുന്നത് .ഇതുനിടയിൽ വിചിത്രമായ ചില ആവശ്യങ്ങളുമായി ഹൈക്കോടതിയെയും സമീപിച്ചിരിക്കുകയാണ്  രവീന്ദ്രൻ.ആരോഗ്യ പ്രശ്നങ്ങൾ അവകാശപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകുമ്പോൾ ചോദ്യം ചെയ്യലിന് സമയപരിധി നിശ്ചയിക്കണം ,ദീർഘനേരം ചോദ്യം ചെയ്യരുത് എന്നൊക്കെയാണ് രവീന്ദ്രന്റെ  ആവശ്യം.ഇന്ന് വിധിപറയാൻ തീരുമാനിച്ച രവീന്ദ്രന്റെ ആവശ്യങ്ങൾ സംബന്ധിച്ച കേസിൽ  വിധി പറയും മുൻപേ രവീന്ദ്രൻ ഇ ഡിക്ക് മുൻപിൽ ഹാജരായി .