കുഞ്ഞാലിക്കുട്ടിയുടെ സേവനം മുസ്ലിം ലീഗിന് കേരളത്തിൽ ആവശ്യമുണ്ട് എന്ന് സംഘടനാ തീരുമാനം.നിലവിൽ മലപ്പുറം എം പിയാണ് കുഞ്ഞാലിക്കുട്ടി . എം പി സ്ഥാനം ഉടനെ അദ്ദേഹം രാജിവയ്ക്കും.സംസ്ഥാനത്തുടനീളം പാർട്ടിയെ സജീവമാക്കാൻ പി കെ കുഞ്ഞാലിക്കുട്ടിയുടെ പരിചയസമ്പത്ത് ഉപകരിക്കും എന്ന പ്രതീക്ഷയിലാണ് ലീഗ് സംസ്ഥാന നേതൃത്വം .സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടി മത്സരിക്കും .കേരളത്തിന്റെ തെക്കൻ ജില്ലകളിൽ മുസ്ലിം ലീഗിന് കൂടുതൽ സാന്നിധ്യമുണ്ടാക്കാനും കുഞ്ഞാലിക്കുട്ടിയുടെ വരവോടെ സാധിക്കും .തിരുവനന്തപുരം ആസ്ഥാനമാക്കിയാകും പി കെ കുഞ്ഞാലിക്കുട്ടി പ്രവർത്തിക്കുക .
മികച്ച രാഷ്ട്രീയ പരിചയവും യു ഡി എഫ് നേതാക്കളുമായുള്ള ശക്തമായ വ്യക്തിബന്ധങ്ങളും പി കെ കുഞ്ഞാലിക്കുട്ടിക്കുണ്ട് .വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് നേരിടാൻ കുഞ്ഞാലിക്കുട്ടിയുടെ വരവ് ലീഗിനെയും യു ഡി എഫിനെയും സഹായിക്കും എന്നത് തീർച്ച .
എന്നാൽ പി കെ കുഞ്ഞാലിക്കുട്ടിയുടെ സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവിനെ പരിഹസിച്ചു കൊണ്ടുള്ള പ്രതികരണമാണ് മന്ത്രി കെ ടി ജലീൽ നടത്തിയത് .വരാനിരിക്കുന്ന 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണം കിട്ടിയില്ലെങ്കിൽ കുഞ്ഞാലിക്കുട്ടി ഇനി ഐക്യരാഷ്ട്രസഭയിലേക്കു പോകുമോ ?യുഡിഎഫിന്റെ ഹെഡ്മാഷായി പ്രതിപക്ഷ നേതാവാകാനാണോ കുഞ്ഞാലിക്കുട്ടിയുടെ വരവ് ? കണ്ടാലറിയാത്തവൻ കൊണ്ടാലറിയും ..കാത്തിരിക്കാം എന്നൊക്കെയായിരുന്നു കെ ടി ജലീലിന്റെ പരിഹാസം .
കുഞ്ഞാലിക്കുട്ടിയുടെ രാജിയോടെ മലപ്പുറം ലോക്സഭാ മണ്ഡലത്തിലും നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം തിരഞ്ഞെടുപ്പ് നടക്കും .കുഞ്ഞാലിക്കുട്ടി എം പി ആയിട്ട് രണ്ടു വർഷമായാതെ ഉള്ളു.