നിയമസഭാ തിരഞ്ഞെടുപ്പിന് മൂന്നോ നാലോ മാസം മാത്രമേ ഉള്ളു എന്നതിനാൽ തദ്ദേശ തിരഞ്ഞെടുപ്പിൽ ഉണ്ടായ തോൽവിയിന്മേൽ നേതൃത്വത്തിനെതിരെ നടപടി ഉണ്ടാകില്ല .ഉമ്മൻ‌ചാണ്ടി,രമേശ് ചെന്നിത്തല ,മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ കൂട്ടായി തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിനെ നയിക്കും എന്നാണു എ ഐ സി സി പ്രതിനിധി താരിഖ് അൻവർ പറയുന്നത് . ഉമ്മൻ ചാണ്ടിയെ കോൺഗ്രസ്സിന്റെ സംസ്ഥാന പ്രചാരണസമിതി അധ്യക്ഷനായി കൊണ്ട് വരും എന്ന സൂചനയും ഹൈകമാൻഡ് നൽകുന്നുണ്ട് .കോൺഗ്രസ്സ് എം പി മാർ നിയമസഭയിലേക്ക് മത്സരിക്കില്ല .വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് മുഖ്യമന്ത്രി സ്ഥാനാർഥി ഉണ്ടാകില്ല .തിരഞ്ഞെടുപ്പ് കഴിഞ്ഞു നേതാവിനെ നിയമസഭാ കക്ഷി കൂടി തീരുമാനിക്കും .
കോൺഗ്രസ്സിലെ നേതൃത്വം സംബന്ധിച്ച ആശയക്കുഴപ്പം ശക്തനായ നേതാവ് എന്ന പ്രതിച്ഛായ ഉള്ള പിണറായി വിജയനെ നേരിടാനിറങ്ങുമ്പോൾ കോൺഗ്രസ്സിനെ തീർച്ചയായും കുഴയ്ക്കും .

പരുങ്ങലിലാണ് കോൺഗ്രസ്സ് .
തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രചാരണത്തിന് വേണ്ട സാമഗ്രികളോ പിന്തുണയോ കൊടുക്കാനാകാതെ വിഷമിച്ചു വീഡിയോ ഇറക്കിയ ഒരു പാർട്ടി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ .
തദ്ദേശ തിരഞ്ഞെടുപ്പിൽ ഉണ്ടായ തോൽവിയോടെ ആത്മവിശ്വാസം പൂർണ്ണമായും തകർന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല .അദ്ദേഹം സ്വന്തം മണ്ഡലമായ ഹരിപ്പാട് ഉപേക്ഷിച്ചു സുരക്ഷിത സീറ്റ് തേടുന്നു എന്നാണു വിവരം .
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത വേളയിൽ പാർട്ടിയിൽ സജീവമായ ഉമ്മൻചാണ്ടിയും പാർട്ടിക്ക് നേരിട്ട തോൽവിയോടെ ഇപ്പോൾ നിറം മങ്ങിയ അവസ്ഥയിലാണ് .
ബി ജെ പി സംസ്ഥാനത്തു കോൺഗ്രസ്സിന് കടുത്ത വെല്ലുവിളി ഉയർത്തുന്നു. ഈ സാഹചര്യത്തിൽ മുസ്‌ലിം വോട്ടുകൾ എൽ ഡി എഫിലേക്കു പോകാതെ പിടിച്ചു നിർത്തുക എന്നതാണ് കോൺഗ്രസ്സ് അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളി .