തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാരനായ സംഘപരിവാര്‍ പ്രവര്‍ത്തകന്‍ പ്രവീണ്‍ റിമാന്റില്‍. സുഹൃത്തിന്റെ ഭാര്യയെ ബലാത്സം ചെയ്ത ഇയാളും സഹപ്രവര്‍ത്തകനും സജീവ ആര്‍എസ്എസ് പ്രവര്‍ത്തകരാണ്. സുഹൃത്തിന്റെ ഭാര്യ ഗര്‍ഭിണിയായിരിക്കെയാണ് ഇയാള്‍ അവരെ ക്രൂരകൃത്യത്തിന് ഇരയാക്കിയത്.

യുവതി ഗര്‍ഭിണിയായതിനാലും ചെറിയ പ്രശ്‌നങ്ങളുളളതിനാലും അവരോടും ഭര്‍ത്താവിനോടും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടരുത് എന്ന് ഡോക്ടര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ തുടര്‍ പരിശോധനകള്‍ക്കായി എത്തിയപ്പോള്‍ ലൈംഗിക ബന്ധം നടന്നിട്ടുണ്ടെന്ന് മനസിലാക്കിയ ഡോക്ടര്‍ ഇരുവരോടും ഇക്കാര്യം സംസാരിച്ചു. എന്നാല്‍ ഭര്‍ത്താവിന് ഇതേക്കുറിച്ച് അറിയില്ല എന്നത് വ്യക്തമായപ്പോള്‍ ഭര്‍ത്താവിന്റെ സുഹൃത്ത് തന്നെ ബലാത്സംഗം ചെയ്തതായി യുവതി തുറന്നുപറഞ്ഞു.

“തന്റെ ഭര്‍ത്താവിനെ അന്വേഷിച്ചെത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകനാണ് ഇത്തരത്തിലൊരു പ്രവര്‍ത്തിക്ക് മുതിര്‍ന്നത്. തന്നെ ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തി. നിലവിളിച്ചിട്ടും അയാള്‍ പിന്മാറിയില്ല”, യുവതി പറഞ്ഞു. ഉടന്‍ തന്നെ പൊലിസ് സ്ഥലത്തെത്തി യുവതിയുടെ മൊഴിയെടുത്തു. ഇതോടെ കെഎസ്ഇബി ഓഫീസിലേക്ക് എത്തിയ പൊലീസ് പ്രവീണിനെ അറസ്റ്റ്‌ചെയ്യുകയായിരുന്നു.