മുൻ പ്രജാ സോഷ്യലിസ്റ്റ് പാർട്ടി എം എൽ എ യും തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റും ആയിരുന്ന ബി. മാധവൻ നായരുടെ ചെറു മകനും മുൻ കോൺഗ്രസ് MLA കണ്ടല ഭാസ്കരൻ നായരുടെ സഹോദരിയുടെ കൊച്ചുമകനും ആയ സച്ചിൻ എ ജി കോൺഗ്രസ്സ് അംഗത്വം കെ പി സി സി ജനറൽ സെക്രട്ടറി വിജയൻ തോമസ്സിൽ നിന്നും സ്വീകരിച്ചു. കെ പി സി സി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സച്ചിൻ കോൺഗ്രസ്സിന്റെ പ്രാഥമിക അംഗമായി.
സ്റ്റേറ്റ് പോലീസിന്റെ ആദ്യത്തെ ഐ ജി ആയ ഐജി ചന്ദ്രശേഖരൻ നായർ ഉൾപ്പെടുന്ന തറവാട്ടിലെ അംഗമായ ശ്രി സച്ചിൻ എ ജി, 2019 ലെ ബിസ്ഗേറ്റ് – Best IT Brand അവാർഡ് ജേതാവാണ്. മൈക്രോ സ്മാൾ ആൻഡ് മീഡിയം വീഭാഗത്തിൽ പുതിയ സംരംഭകരെ സഹായിക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ദീർഘകാലമായി സന്നദ്ധസേവനരംഗത്തും സാസ്കാരികമേഖലയിലും സജീവമായ പ്രവർത്തനങ്ങൾ നടത്തിവരുന്ന സച്ചിൻ തലസ്ഥാനവാസികൾക്ക് ഏറെ സുപരിചിതനാണ്.
