വി എം സുധീരൻ ,കെ മുരളീധരൻ ,ശശി തരൂർ ,കെ സുധാകരൻ എന്നിവരെ സമിതി അംഗങ്ങളാക്കിയിരിക്കുന്നതിലൂടെ കോൺഗ്രസ് കാര്യമായി തന്നെയാണ് ഇറങ്ങിയിരിക്കുന്നത് എന്നതാണ് സൂചന .സ്ഥാനാർഥി നിർണ്ണയം , പ്രചാരണം എന്നിവയുടെ ചുമതല ഈ സമിതിക്കാണ് .
വിപുലമായ അധികാരമുള്ള സമിതിയുടെ അധ്യക്ഷനായാണ് ഉമ്മൻചാണ്ടിയുടെ വരവ് എന്ന് കെ മുരളീധരൻ എം പി അഭിപ്രായപ്പെട്ടു .എന്നാൽ രമേശ് ചെന്നിത്തലയുടെ പ്രാധാന്യം ഒട്ടും കുറച്ചിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
മുഖ്യമന്ത്രി പിണറായി വിജയനെ ഭയപ്പെടുന്നില്ല എന്നും പത്ര സമ്മേളനത്തിൽ മുരളി പറഞ്ഞു.പബ്ലിക് റിലേഷൻ ജോലികൾ ഉണ്ടാക്കിയെടുത്തിരിക്കുന്ന പ്രതിച്ഛായയാണ് മുഖ്യമന്ത്രിക്കുള്ളത്.ഒരു ഭരണാധികാരി എന്ന നിലയിൽ പൂർണ്ണ പരാജയമാണ് പിണറായി വിജയനെന്നും അദ്ദേഹം പറഞ്ഞു .
ഉമ്മൻചാണ്ടിയെ മുന്നിൽ നിർത്തുന്നത് ആത്മവിശ്വാസത്തോടെ തന്നെയാണ് എന്നാണു കെ സുധാകരൻ എം പി പ്രസ്താവിച്ചത് .ഉമ്മൻ ചാണ്ടിയെ മുന്നിൽ നിർത്തുന്ന വിഷയത്തിൽ പാർട്ടിയിൽ അഭിപ്രായ വ്യത്യാസമില്ല എന്നും കെ സുധാകരൻ പറയുന്നു .
രമേശിനെ പരിഗണിക്കേണ്ട വിധത്തിൽ പരിഗണിക്കണം എഴുതിത്തള്ളാനാകില്ല എന്നും പറഞ്ഞ് ഐ എൻ ടി യു സി പ്രസിഡന്റ് ചന്ദ്രശേഖരൻ ഇറങ്ങിയിട്ടുണ്ട് .അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ കെ കരുണാകരന് ശേഷം കേരളം കണ്ട ഏറ്റവും നല്ല പ്രതിപക്ഷ നേതാവ് രമേശാണ് .