രണ്ടില ചിഹ്നവും കേരളാ കോൺഗ്രസ് എം എന്ന പാർട്ടിയുടെ പേരും ജോസ് കെ മാണി കൊണ്ടുപോയതോടെ പരുങ്ങലിലാണ് പി ജെ ജോസഫ് .ഇതോടെ നേതാക്കളുടെ കൊഴിഞ്ഞുപോക്ക് പ്രതീക്ഷിക്കുന്നുണ്ട് പി ജെ ജോസഫ് . പന്ത്രണ്ട് സീറ്റ് എന്നത് നടക്കുന്ന കാര്യമല്ല ,ഒൻപതു സീറ്റ് മാത്രമേ നല്കാനാകു എന്നാണ് കോൺഗ്രസ് നിലപാട് .അത് കോൺഗ്രസ് ജോസഫ് വിഭാഗത്തെ അറിയിച്ചിട്ടുണ്ട് . എങ്കിലും പന്ത്രണ്ടിനായി കടും പിടുത്തത്തിലാണ് ജോസഫ് .ആദ്യം തങ്ങൾക്ക് പതിനഞ്ചു സീറ്റ് എന്നതായിരുന്നു ജോസഫ് വിഭാഗത്തിന്റെ ആവശ്യം .

മാണി സി കാപ്പൻ ഒരു പാർട്ടിയായി യു ഡി എഫ് മുന്നണിയിലേക്കെത്താനാണ് ശ്രമിക്കുന്നത്.രണ്ടു സീറ്റ് ആണവർ ചോദിക്കുന്നത് .