കൊച്ചി: ചെന്നിത്തലയുടെ ഐശ്വര്യ കേരളാ യാത്ര അവസാനിച്ചതോടെ കോൺഗ്രസ്സിന്റെ സ്ഥാനാർഥി നിർണ്ണയ ചർച്ചകൾ സജീവമാക്കി .അടുത്ത ആഴ്ച തന്നെ ആദ്യ ഘട്ട പട്ടിക പുറത്തിറക്കാനാകുമെന്നാണ് കോൺഗ്രസ് നേതാക്കളുടെ പ്രതീക്ഷ .ഘടകകക്ഷികളുമായി സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയാക്കിയ ശേഷമാകും ആദ്യപട്ടിക വരുന്നത് .സിറ്റിംഗ് എം എൽ എ മാർ വീണ്ടും മത്സരിക്കും എന്നത് കോൺഗ്രസിൽ ഏറെക്കുറെ ഉറപ്പാണ് .കോൺഗ്രസിൽ ഇത്തവണ ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള സ്ഥാനാർത്ഥിനിർണ്ണയം ഉണ്ടാകില്ല .നാല്പത് അംഗ കമ്മറ്റി ഉടനെ ചേരുന്നുണ്ട് .
സംസ്ഥാന കോൺഗ്രസിൽ വളരെ ഒത്തൊരുമയോടെ തമ്മിൽ തല്ലാതെയാണ് ഉമ്മൻ‌ചാണ്ടി ,രമേശ് ചെന്നിത്തല ,മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ പുറമേക്കെങ്കിലും നീങ്ങുന്നത് .