ഡൽഹി: നേരത്തെ എം പിമാർ മത്സരിക്കില്ല എന്നത് തീർച്ചയാക്കി നിശ്ചയിച്ചിരുന്നു കോൺഗ്രസ്സ് നേതൃത്വം .കെ മുരളീധരൻ വട്ടിയൂർക്കാവിൽ മത്സരിച്ചാൽ മാത്രമേ മണ്ഡലം തിരിച്ചു പിടിക്കാനാകൂ എന്നാണ് എ ഐ സി സി നടത്തിയ അന്വേഷണത്തിൽ മനസ്സിലാക്കിയത്.അടൂർ പ്രകാശിന് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹമുണ്ടായിരുന്നു . എന്നാൽ മുരളിക്ക് മത്സരിക്കാൻ ഇളവ് നൽകിയാൽ മറ്റുപലരും അതെ ആവശ്യമുയർത്തും എന്ന് ഭയന്നാണ് തുടക്കത്തിൽ അത്തരം നീക്കം അവസാനിച്ചത് .എന്നാൽ ഇപ്പോൾ ഉണ്ടായിരിക്കുന്ന സാഹചര്യം തീരുമാനം പുനഃപരിശോധിക്കാൻ നേതാക്കളെ പ്രേരിപ്പിക്കുന്നു .

മുല്ലപ്പള്ളി രാമചന്ദ്രൻ മത്സരിക്കാനില്ല ,കെ പി സി സി അദ്ധ്യക്ഷനായി തുടരും എന്നത് തീർച്ചയായതോടെ നിരാശനായ കെ സുധാകരൻ എം പിക്ക് കണ്ണൂർ നിയോജകമണ്ഡലത്തിൽ മത്സരിക്കാൻ അവസരം നൽകാം എന്ന നിലയ്ക്കാണ് ഉയർന്നു വരുന്ന ഒത്തുതീർപ്പു വ്യവസ്ഥകൾ .വിജയിച്ചു കോൺഗ്രസ് അധികാരത്തിലെത്തിയാൽ നല്ലൊരു വകുപ്പിൽ മാന്ത്രിയാകാം എന്ന സാധ്യത തല്ക്കാലം സുധാകരനെ തണുപ്പിക്കും എന്നാണ് കോൺഗ്രസ് നേതൃത്വം കരുതുന്നത് .സുധാകരൻ ഈ തീരുമാനത്തിന് അനുകൂലമായി പ്രതികരിച്ചു എന്നതിന് സ്ഥിതീകരണം ഇതുവരെ ഉണ്ടായിട്ടില്ല .

കെ മുരളീധരനും കെ സുധാകരനും ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വീതം വയ്പ്പിനെ എതിർത്ത് രംഗത്തുവന്നിട്ടുണ്ട് .ഇരുവരും സ്ക്രീനിംഗ് കമ്മറ്റിയുടെ യോഗം പ്രതിഷേധ സൂചകമായി ബഹിഷ്കരിക്കുകയും ചെയ്തിരിക്കുകയാണ് .