വടകര നിയമസഭാ നിയോജകമണ്ഡലം തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ നിർത്തില്ല .ആർ എം പി എൻ .വേണുവിനെ സ്ഥാനാർത്ഥിയാക്കാൻ ആലോചിക്കുന്നു .എന്നാൽ യു ഡി എഫ് ആഗ്രഹിക്കുന്നത് വടകരയിൽ കെ കെ രമ സ്ഥാനാർത്ഥിയായി മത്സരിക്കണം എന്നാണ് .അങ്ങനെയെങ്കിൽ കേരളത്തിലാകെ അതിന്റെ ഗുണം തങ്ങൾക്കു കിട്ടുമെന്നാണ് യു ഡി എഫ് പ്രതീക്ഷ .ടി പി ചന്ദ്രശേഖരന്റെ വിധവ മത്സരിക്കുന്നത് സി പി എമ്മിന്റെ അക്രമ -പകപോക്കൽ രാഷ്ട്രീയത്തിനെതിരെ ഉള്ള ശക്തമായ സന്ദേശം നൽകുമെന്നും യു ഡി എഫ് കരുതുന്നു .കെ കെ രമ മത്സരിക്കണം എന്ന ആവശ്യത്തോട് ആർ എം പി ഇത് വരെ പ്രതികരിച്ചിട്ടില്ല .