തിരുവനന്തപുരം : നിയമസഭാ സീറ്റ് കിട്ടിയില്ല എന്ന പരിഭവം തലമുടി മുണ്ഡനം ചെയ്‌ത്‌ കാട്ടിയ സംഭവം പരിഹാസ്യമായി .മഹിളാ കോൺഗ്രസ് അധ്യക്ഷ ലതികാ സുഭാഷ് ആണ് കെ പി സി സി ആസ്ഥാനമായ ഇന്ദിര ഭവാനിലെത്തി പ്രതിഷേധ സൂചകമായി തല മൊട്ടയടിച്ചത്. ഒരു തിരഞ്ഞെടുപ്പുവേളയിൽ സ്വന്തം പ്രസ്ഥാനത്തെ പൊതുജനമധ്യത്തിൽ കടുത്ത അവമതിപ്പുണ്ടാക്കിയ ലതികയുടെ നടപടി കോൺഗ്രസ്സുകാർക്കിടയിൽ അവരെ ഒറ്റപ്പെടുത്തി .മുടി മുറിക്കുക എന്നത് ഒരു സ്ത്രീയെ സംബന്ധിച്ച് ഏറ്റവും വലിയ പ്രതിഷേധമാണ് .വാളയാർ പെൺകുട്ടികളുടെ അമ്മ പ്രതിഷേധ സൂചകമായി തല മൊട്ടയടിച്ച സംഭവം വലിയൊരു കാരണം മുൻനിർത്തിയായിരുന്നു. അത്തരമൊരു സമരമാർഗ്ഗത്തെ ഇത്രയും വിലകുറഞ്ഞ ഒരു കാരണം ചൂണ്ടിക്കാട്ടി ദുരുപയോഗം ചെയ്തിരിക്കുകയാണ് ലതികാ സുബാഷ് .നിയമസഭാ സീറ്റിൽ മത്സരിക്കാൻ ഒരു പാർട്ടി ടിക്കറ്റ് നൽകിയില്ല എന്ന കാരണത്താൽ തലമുണ്ഡനം ചെയ്ത സംഭവം പാർലമെന്ററി വ്യാമോഹം മുൻനിർത്തി നടത്തിയ വികലമായ പ്രകടനമായി .

തലമുടി അവരെ സംബന്ധിച്ച് ഏറെ വിലപിടിപ്പുള്ളതല്ല എന്നത് അവരുടെ കേശാലങ്കാരം കണ്ടാൽ അറിയാം .സാധാരണ ഉള്ളതിൽ നിന്നും കുറച്ചു കൂടുതൽ മുടി മുറിച്ചുമാറ്റി എന്നനിലയ്ക്കതിനെ കണ്ടാൽ മതി .ഇനിയെങ്കിലും കോൺഗ്രസ്സ് താക്കോൽ സ്ഥാനങ്ങളിൽ നിയമിക്കുന്നവരുടെ മനോനില നേരത്തെകൂട്ടി പരിശോധിക്കുന്നത് നല്ലതാകും . എന്തായാലും അവർ മഹിളാ കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജി വച്ചൊഴിഞ്ഞു പോയിട്ടുണ്ട് എന്നതിൽ കോൺഗ്രസ്സിന് ആശ്വസിക്കാം .