നേമം : കെ മുരളീധരൻ കരുത്തനായ സ്ഥാനാർത്ഥിയല്ല എന്ന് നേമത്തെ ബി ജെ പി സ്ഥാനാർഥി കുമ്മനം രാജശേഖരൻ .കരുതാനാണെങ്കിൽ എം പി സ്ഥാനം രാജി വച്ചിട്ട് വന്നു മത്സരിക്കുമായിരുന്നു എന്നാണ് കുമ്മനം പറയുന്നത് . നേരത്തെ നിലവിലെ ബി ജെ പി എം എൽ എ ഒ രാജഗോപാൽ കെ മുരളീധരനെ കരുത്തനായ സ്ഥാനാർത്ഥി എന്ന് വിശേഷിപ്പിച്ചിരുന്നു .
നിഷ്പക്ഷ വോട്ടർമാരെ ആകർഷിക്കാനുള്ള കുമ്മനം രാജശേഖരന്റെ പ്രാപ്തിയെക്കുറിച്ചും രാജഗോപാൽ സംശയം പ്രകടിപ്പിച്ചിരുന്നു .
കെ മുരളീധരൻ ഇന്ന് വെകുന്നേരം നേമം മണ്ഡലത്തിലേക്കെത്തും .അദ്ദേഹത്തിന്റെ വരവോടെ തിരഞ്ഞെടുപ്പ് ചൂടിലേക്ക് നേമം കടക്കും .ഇപ്പോൾ ബി ജെ പി ,സി പി എം സ്ഥാനാർത്ഥികൾ പ്രചാരണത്തിൽ സജീവമാണ് .
തങ്ങളുടെ ഉറച്ച കോട്ട എന്ന അവകാശവാദമൊക്കെ മാറ്റിവച്ചുകൊണ്ട് സാധ്യമായ എല്ലാ രീതിയിലും മുരളീധരനെ പ്രതിരോധിക്കാൻ പെടാപ്പാടു പെടുകയാണ് ബി ജെ പി .കെ മുരളീധരനെ ഇഷ്ടപ്പെടുന്നവർ ബി ജെ പിയിലും ആർ എസ് എസിലും ഒരുപാടുണ്ടെന്ന യാഥാർഥ്യം എങ്ങനെ നേരിടും എന്ന ആശങ്കയിലാണ് ബി ജെ പി .മുരളിക്കെതിരെ ഹിന്ദു വികാരം തങ്ങളെ തുണയ്ക്കില്ല എന്നതാണ് ബി ജെ പി യെ കൂടുതൽ വിഷമിപ്പിക്കുന്നത് .