സി പി എം നേതാവും മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന് കസ്റ്റംസ് വീണ്ടും നോട്ടീസ് അയച്ചു .ഈ മാസം 23 നു കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരാകാൻ ആണ് നോട്ടിസിലെ നിർദേശം.നോട്ടീസ് കൈപ്പറ്റിയില്ലെങ്കിൽ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കാനാണ് കസ്റ്റംസിന്റെ നീക്കം. അതിനായി കോടതിയെ കസ്റ്റംസ് സമീപിക്കും .
ലൈഫ് മിഷൻ ക്രമക്കേടുകളിൽ അന്വേഷണം നേരിടുന്ന ബിൽഡർ സന്തോഷ് ഈപ്പൻ സ്വർണക്കടത്തു കേസിലെ വിവാദ നായിക സ്വപ്‌നാ സുരേഷിന് നൽകിയതിൽ ഏറ്റവും വിലകൂടിയ ഐ ഫോൺ വിനോദിനിയാണ് ഉപയോഗിച്ചിരുന്നത് എന്നാണ് കസ്റ്റംസ് കണ്ടെത്തൽ .അതെങ്ങനെ അവരുടെ കയ്യിലെത്തി എന്നതാണ് കസ്റ്റംസ് അന്വേഷിക്കുന്നത് .