സംസ്ഥാന സർക്കാരിനെതിരെ എൻഫോഴ്സ്മെന്റ് ഡിറക്ടറേറ്റ് സുപ്രീം കോടതിയിൽ .സാക്ഷികളെ സ്വാധീനിക്കാൻ ശിവശങ്കറിന്റെ ഭാഗത്തു നിന്നും ശ്രമമുണ്ടായതായാണ് ഇ ഡി ആരോപിക്കുന്നത് . കേസ് അട്ടിമറിക്കാനുള്ള നീക്കങ്ങളും ശിവശങ്കർ നടത്തുന്നു എന്നാണ് ഇ ഡി യുടെ അവകാശവാദം .സംസ്ഥാന സർക്കാർ നിയമവാഴ്ച നടത്താൻ അനുവദിക്കുന്നില്ല എന്നും ഇ ഡിക്ക് പരാതിയുണ്ട് .സാക്ഷികളെ സ്വാധീനിക്കാനും കേസ് അട്ടിമറിക്കാനും ശ്രമിക്കുന്നതിനാൽ ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കി ജയിലഴിക്കുള്ളിലാക്കാനാണ് ഇ ഡി നീക്കം .
മുഖ്യമന്ത്രിക്കെതിരെ മൊഴി നല്കാൻ പ്രതികളെ ഇ ഡി പ്രേരിപ്പിച്ചു എന്ന ആക്ഷേപം ഉന്നയിക്കുകയും അതിന്മേൽ അന്വേഷണം നടത്താനുമാണ് സംസ്ഥന സർക്കാർ നീക്കം .ഇതോടെ ഇ ഡി യും സജീവമായി .